പി.എസ്.സി പരീക്ഷയുടെ ഉത്തരസൂചികയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍

പി.എസ്.സി പരീക്ഷയുടെ ഉത്തരസൂചികയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍
പി.എസ്.സി 15.10.16ല്‍ നടത്തിയ പരീക്ഷയുടെ ഫൈനല്‍ ഉത്തര സൂചികയില്‍ ധാരാളം ന്യൂനതകളുണ്ട്. ഈ ന്യൂനതകള്‍ പരിഹരിക്കപ്പെടുന്നതിന് നിലവില്‍ വല്ല സംവിധാനവുമുണ്ടോ? ഇതുമൂലം ഒരു ഉദ്യോഗാര്‍ഥിക്ക് നഷ്ടമായ മാര്‍ക്ക് വീണ്ടെടുക്കുന്നതിന് എന്താണ് മാര്‍ഗം?
 ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍
പി.എസ്.സി പരീക്ഷയുടെ ഉത്തരസൂചികയില്‍ ന്യൂനതകളുണ്ടായാല്‍ അത് പരിഹരിക്കാനുള്ള സംവിധാനം പി.എസ്്.സിയിലുണ്ട്. ഓണ്‍ലൈന്‍ പരീക്ഷയാണെങ്കില്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥി സ്വന്തം പ്രൊഫൈലിലൂടെ അഞ്ചുദിവസത്തിനകം ന്യൂനത ചൂണ്ടിക്കാണിക്കാം. ഒ.എം.ആര്‍ പരീക്ഷയാണെങ്കില്‍ നിശ്ചിതഫോറത്തില്‍ 10 ദിവസത്തിനുള്ള പി.എസ്.സിയെ അറിയിക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും ശരിയായ ഉത്തരം കണ്ടത്തെി ഫൈനല്‍ ആന്‍സര്‍കീയായി പി.എസ്.സിയുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു. ചോദ്യത്തില്‍ പിഴവുണ്ടെങ്കില്‍ ആ ചോദ്യം ഒഴിവാക്കിക്കൊണ്ടാണ് മൂല്യനിര്‍ണയം നടത്തുന്നത്. പിഴവുണ്ടെങ്കില്‍ അത് പി.എസ്.സിയുടെ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷനെയാണ് അറിയിക്കേണ്ടത്്. 
ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഡ്രൈവിങ് ടെസ്റ്റ്
കാറ്റഗറി നമ്പര്‍ 525/2013 അനുസരിച്ച് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഒരു എഴുത്തുപരീക്ഷ നടത്തുകയും അതിന്‍െറ മെയിന്‍ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്ത ഉദ്യോഗാര്‍ഥിയാണ്. പി.എസ്.സിയുടെ നിര്‍ദേശമനുസരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ വിദേശത്ത് ജോലിചെയ്യുന്ന എനിക്ക് ഫെബ്രുവരിയില്‍ ഇഖാമ പുതുക്കിയതിന് ശേഷമേ നാട്ടില്‍വരാന്‍ സാധിക്കുകയുള്ളൂ. ഇതിന്‍െറ ഡ്രൈവിങ് ടെസ്റ്റ് എന്നായിരിക്കും. അപ്ലോഡ് ചെയ്ത് എത്രനാള്‍ക്കകമാണ് ടെസ്റ്റ് നടത്തുക. ഈ ടെസ്റ്റില്‍ എന്തെല്ലാമാണ് പരിശോധിക്കുക. അപ്ലോഡ് ചെയ്യാന്‍ വിട്ടുപോയാല്‍ വീണ്ടും അവസരം ലഭിക്കുമോ?
 ഹസന്‍, കൊല്ലം
ഇതിന്‍െറ ഡ്രൈവിങ് ടെസ്റ്റ് താമസിയാതെ നടത്തുമെന്നാണ് അറിയുന്നത്. മാര്‍ച്ചില്‍ നടക്കാന്‍ സാധ്യതയില്ല. മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുണ്ടെങ്കില്‍ അത് ടെസ്റ്റ് സമയത്തോ ഇന്‍റര്‍വ്യൂ സമയത്തോ ഹാജരാക്കാന്‍ അവസരം നല്‍കും. സ്റ്റിയറിങ് സ്റ്റെഡിനസും വാഹനമോടിക്കുന്നതിനുള്ള നിയമങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡ്രൈവിങ് നിയമങ്ങള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ ബുക്ക്സ്റ്റാളുകളില്‍ ലഭ്യമാണ്. 
എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും ഉയര്‍ന്ന പ്രായപരിധിയും
മലപ്പുറം എംപ്ളോയ്മെന്‍റ് എക്്സ്ചേഞ്ചില്‍ 1983ല്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയാണ്. മൂന്നുപ്രാവശ്യം എന്നെ പി.ടി.എസിലേക്ക് വിളിച്ചു. മൂന്നിലും ജോലി ലഭിച്ചില്ല. ഇപ്പോള്‍ 49 വയസ്സായി. ഇനി പി.ടി.എസ് അല്ളെങ്കില്‍ മറ്റേതെങ്കിലും പോസ്റ്റിലേക്ക് വിളിക്കുമോ? പി.ടി.എസിലേക്ക് എത്ര വയസ്സുവരെ വിളിക്കും? ഞാന്‍ എംപ്ളോയ്മെന്‍റില്‍ ആറുമാസം അറ്റന്‍ഡറായി പണിയെടുത്തതാണ്. 
മുഹമ്മദ് ഹുദാ, കുണ്ടുവഴി
സംസ്ഥാന സര്‍വിസിലെ പി.ടി.എസിലേക്ക് 50 വയസ്സുവരെയാണ് വിളിക്കുന്നത്. 50 വയസ്സ് തികഞ്ഞാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. മറ്റ് തസ്തികകളിലേക്കും വിളിക്കില്ല. 
യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ്
ഞാന്‍ യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിയാണ്. ഈ ലിസ്റ്റില്‍നിന്നും ഇതുവരെ എത്രപേര്‍ക്ക് നിയമനമായി? മുസ്ലിം സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണ്.
അയിഷാബായി, കൂവപ്പാടം
ഈ റാങ്ക്ലിസ്റ്റില്‍നിന്നും ആകെ 1112 പേര്‍ക്കാണ് നിയമനത്തിനുള്ള അഡൈ്വസ് നല്‍കിയിട്ടുള്ളത്. ഓപണ്‍ 907ാം റാങ്കുവരെയും മുസ്ലിം 1080ാം റാങ്കുവരെയും അഡൈ്വസ് ആയിട്ടുണ്ട്. 19 എന്‍.ജെ.ഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് 104 ഒഴിവുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകളെ സംബന്ധിച്ച് ചില വിശദീകരണം യൂനിവേഴ്സിറ്റികളില്‍നിന്ന് ലഭിച്ചാലുടന്‍ അതിന്‍െറ അഡൈ്വസുണ്ടാകും. 
ലെക്ചറര്‍, ക്രിയശരീര്‍, ആയുര്‍വേദ
ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ക്രിയശരീര്‍ ലെക്ചറര്‍ തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ 8.2.17നാണ് നടന്നത്. ഒരു ഉദ്യോഗാര്‍ഥി മാത്രമാണുണ്ടായിരുന്നത്് അതിന്‍െറ റാങ്ക്ലിസ്റ്റ് എന്നാകും? 
ഡോ. ഹക്കീം, കോട്ടപ്പടി
ഇതിന്‍െറ പരീക്ഷ ഒരു കോമണ്‍ ടെസ്റ്റായിരുന്നു. അതിന്‍െറ എല്ലാ റാങ്ക്ലിസ്റ്റുകളും ഒരുമിച്ച് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഇതിന്‍െറ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചേക്കാം. 
 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.