പ്രമോഷനും ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റും

പ്രമോഷനും ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റും
ഞാന്‍ 1.6.2011ല്‍ ജോലിയില്‍ പ്രവേശിച്ചു. 1.3.2012ല്‍ കെ.ടെറ്റ് പരീക്ഷ എയ്ഡഡ് സ്കൂളില്‍ നിര്‍ബന്ധമാക്കി. അതിനാല്‍ 2011ല്‍ ജോലിയില്‍ പ്രവേശിച്ച എനിക്ക് അത് ബാധകമാകില്ല. എന്നാല്‍, 2016ല്‍ എച്ച്.എസ്.എയായി പ്രമോഷന്‍ ലഭിച്ചു. പ്രമോഷനുവേണ്ടി കെ.ടെറ്റ് പാസാകേണ്ടതുണ്ടോ? കെ.ടെറ്റ് ഹൈസ്കൂള്‍ വിഭാഗത്തില്‍ കാറ്റഗറി 1, 2, 3, 4 എന്നിവയില്‍ ഏതാണ് എഴുതേണ്ടത്? ഞാന്‍ ഹിന്ദി പ്രവീണ്‍ പരീക്ഷയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ലാംഗ്വേജ് അധ്യാപകര്‍ക്കായി നടത്തുന്ന ബി.എ പോസ്റ്റ് ഓറിയന്‍റഡ് ടൈറ്റില്‍ പാസാവുകയും ചെയ്തിട്ടുണ്ട്. അത് ബി.എക്ക് തുല്യമായി കണക്കാക്കുന്നു.
ബുഷ്റ, തിരൂര്‍
ജോലിയില്‍ പ്രവേശിച്ചതിന് കെ.ടെറ്റ് ആവശ്യമില്ലാതിരുന്നെങ്കിലും 1.3.2012 മുതല്‍ അത് ബാധകമാക്കിയിട്ടുണ്ട്. 1.3.2012നുശേഷം പ്രവേശിച്ചവര്‍ക്ക് 2017-2018 വര്‍ഷം വരെ ടെസ്റ്റ് പാസാകാന്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ പ്രമോഷന് ടെറ്റ് ആവശ്യമില്ളെങ്കിലും അവരും 2017-18നകം ടെറ്റ് പാസാകേണ്ടതുണ്ട്. അതിനാല്‍ എത്രയും വേഗം ടെറ്റ് എഴുതുക. ഭാഷാധ്യാപകര്‍ക്കുള്ള ടെസ്റ്റ് കെ.ടെറ്റ് IV ആണ്. അതാണ് ബുഷ്റ പാസാകേണ്ടത്.
കെ.ടെറ്റ്: ഒ.ബി.സിക്കുള്ള മാര്‍ക്കിളവ്
ഞാന്‍ 2012ല്‍ കെ.ടെറ്റ് III പരീക്ഷ എഴുതി 86 മാര്‍ക്ക് ലഭിച്ചു. കെ.ടെറ്റ് പാസാകാന്‍ ഒ.ബി.സി (മുസ്ലിം) വിഭാഗത്തിന് മാര്‍ക്കിളവ് ഉണ്ടെന്ന് അറിയാന്‍ സാധിച്ചു. ഞാന്‍ മുസ്ലിം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിയാണ്. എനിക്ക് പാസാകാന്‍ സാധിക്കുമോ? വിശദീകരിക്കാമോ?
റോഷ്ന, കണ്ണൂര്‍
കെ.ടെറ്റ് പാസാകാന്‍ 60 ശതമാനം മാര്‍ക്കാണ് (90 മാര്‍ക്ക്) ആവശ്യം. 15.10.2014ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ GO(P) 213/2014 അനുസരിച്ച് പിന്നാക്ക വിഭാഗത്തിന് കെ.ടെറ്റ് പാസാകുന്നതിന് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് മുന്‍കാല പ്രാബല്യമില്ല. 2014 മുതല്‍ക്കേ ഇളവ് നല്‍കിവരുന്നുണ്ട്. റോഷ്ന പരീക്ഷ എഴുതിയത് 2012ലാണ്. അതിനാല്‍ ഈ ഇളവ് റോഷ്നക്ക് ലഭിക്കുകയില്ല. 86 മാര്‍ക്ക് ലഭിച്ച റോഷ്ന ഒന്നുകൂടി ശ്രമിച്ചാല്‍ കെ.ടെറ്റ് ജയിക്കാവുന്നതല്ളേയുള്ളൂ. പരിശ്രമിക്കുക.
എല്‍.ഡി ടൈപിസ്റ്റ്, തിരുവനന്തപുരം
കാറ്റഗറി നമ്പര്‍ 388/2014, 045/2015 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി ടൈപിസ്റ്റ് തസ്തികയുടെ റാങ്ക്ലിസ്റ്റില്‍ 190, 175 റാങ്കുകാരിയാണ്. മുസ്ലിം വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണ്. തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി ടൈപിസ്റ്റ് റാങ്ക്ലിസ്റ്റില്‍നിന്ന് എത്ര നിയമനം നടന്നിട്ടുണ്ട്. എനിക്ക് നിയമനം ലഭിക്കാന്‍ സാധ്യതയുണ്ടോ?
വസീല, അമ്പലത്തറ
പുതിയ ലിസ്റ്റില്‍നിന്നുള്ള നിയമനം ആരംഭിച്ചിട്ടില്ല. പഴയ ലിസ്റ്റില്‍നിന്ന് അവസാനം അഡൈ്വസ് ചെയ്തതനുസരിച്ച് ഓപണ്‍ 397ാം റാങ്കുവരെയും മുസ്ലിം 534ാം റാങ്കുവരെയും അഡൈ്വസായി. ആകെ 536 പേര്‍ക്കാണ് നിയമന ശിപാര്‍ശ നല്‍കിയത്.
പുതിയ ലിസ്റ്റില്‍നിന്ന് അഡൈ്വസ് ചെയ്യാന്‍ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിലേക്ക് ഉടനെ അഡൈ്വസ് നല്‍കുമെന്നാണ് അറിയുന്നത്. 200ല്‍ താഴെ റാങ്കുള്ള വസീലക്ക് ഒരു വര്‍ഷത്തിനകം നിയമനം പ്രതീക്ഷിക്കാം.
കെ.ടെറ്റ്: സര്‍ട്ടിഫിക്കറ്റ് വൈകുന്നു
2014ല്‍ കെ.ടെറ്റ് IV പരീക്ഷ (രജിസ്റ്റര്‍ നമ്പര്‍ 400988) എഴുതുകയും പാസാവുകയും ചെയ്തിരുന്നു. രണ്ടു പ്രാവശ്യം സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞതുമാണ്.
 എന്നാല്‍, ഡി.ഇ.ഒ ഓഫിസില്‍നിന്ന് മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും എനിക്ക് അതിന്‍െറ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ ഡി.ഇ.ഒ ഓഫിസില്‍ എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എനിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കാനുള്ള കാരണവും അതിന്‍െറ പരിഹാരവും അറിയാന്‍ താല്‍പര്യപ്പെടുന്നു.
ജുമൈലത്ത്, കക്കോടി
2014ല്‍ പരീക്ഷ എഴുതി പാസായ കെ.ടെറ്റിന്‍െറ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ളെന്നുള്ളത് പരീക്ഷ കമീഷണറുടെ ഓഫിസിന് സംഭവിക്കുന്ന അനാസ്ഥയാണ്. ഒന്നുകൂടി ഡി.ഇ.ഒ ഓഫിസില്‍ അന്വേഷിക്കുക. കിട്ടിയില്ളെങ്കില്‍ പൂജപ്പുരയിലുള്ള പരീക്ഷ കമീഷണറുടെ ഓഫിസുമായി ബന്ധപ്പെടുക.
മെഡിക്കല്‍ ഇമേജിങ് ടെക്നോളജി
രാജീവ് ഗാന്ധി യൂനിവേഴ്സിറ്റിയില്‍നിന്ന് ഞാന്‍ മെഡിക്കല്‍ ഇമേജിങ് ടെക്നോളജിയില്‍ ബി.എസ്സി ബിരുദം നേടിയിട്ടുണ്ട്. ഈ കോഴ്സിന് അനുയോജ്യമായ സര്‍ക്കാര്‍ ജോലിസാധ്യത എന്താണ്? ഇതിനുള്ള പി.എസ്.സി ടെസ്റ്റ് നിലവിലുണ്ടോ? വിജ്ഞാപനം എന്നാണ് ഉണ്ടാവുക?
സുഹ, തിരുവനന്തപുരം
മെഡിക്കല്‍ രംഗത്ത് ഇമേജിങ് ടെക്നോളജിയുടെ ആവശ്യകത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജ്, കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ എന്നിവിടങ്ങളിലെല്ലാം ഈ സൗകര്യമുണ്ട്. സ്വകാര്യ മേഖലയില്‍വരെ ഈ സൗകര്യമുണ്ട്. അവിടെയെല്ലാം ഈ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. മുമ്പ് മറ്റുള്ളവര്‍ക്ക് ട്രെയിനിങ് നല്‍കിയാണ് ഇതിനുള്ള ടെക്നീഷ്യന്മാരെ നിയമിച്ചിരുന്നത്. ഇപ്പോള്‍ ഈ യോഗ്യത നിശ്ചയിച്ച് പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. അതിലേക്ക് പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. അതിനുള്ള അപേക്ഷ, വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പി.എസ്.സി ക്ഷണിക്കും.
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ആരോഗ്യം, എറണാകുളം
ഞാന്‍ ബി.ഫാം ബിരുദധാരിയാണ്. എറണാകുളം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ രണ്ടാംഗ്രേഡ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 11/15) സെലക്ഷന്‍െറ ഫലം കാത്തിരിക്കുകയാണ്. യോഗ്യതയുള്ളവരുടെ ഡീറ്റെയില്‍സ് അപ്ലോഡ് ചെയ്യാന്‍ പറഞ്ഞ സമയത്ത് എനിക്കതിന് സാധിച്ചില്ല.
രേഖകള്‍ അപ്ലോഡ് ചെയ്യാതിരുന്നത് ഷോര്‍ട്ട്ലിസ്റ്റില്‍ പേരുവരാതിരിക്കാന്‍ കാരണമാകുമോ? ഇനി രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ അവസരം ലഭിക്കുമോ?
അനുവയ്യര്‍, വെളിയത്തുനാട്
നിശ്ചിത യോഗ്യതക്കുള്ള ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റിന്‍െറ പ്രശ്നം പരിശോധിക്കാനുള്ളതുകൊണ്ടാണ് ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകിയത്.
ഒരു മാസത്തിനകം ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. യോഗ്യതയുള്‍പ്പെടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്യാതിരുന്നാല്‍ ഷോര്‍ട്ട്ലിസ്റ്റില്‍ സ്ഥാനം ലഭിക്കുകയില്ല. ഇനിയൊരവസരം ലഭിക്കുമോ എന്നറിയില്ല. എങ്കിലും ഒരു അപ്പീല്‍ സമര്‍പ്പിച്ചുനോക്കുക.
ഇലക്ട്രോണിക്സ് ഡിപ്ളോമ പാസായാല്‍
ഞാന്‍ കെ.എസ്.ഇ.ബിയില്‍ ജോലി ചെയ്തുവരുന്നു. പാലക്കാട് പോളിടെക്നിക്കില്‍ പാര്‍ട്ട്ടൈമായി ഇലക്ട്രോണിക്സില്‍ ഡിപ്ളോമ കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നു. ഈ കോഴ്സ് പാസായാല്‍ കെ.എസ്.ഇ.ബിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിന് പരിഗണിക്കുമോ?
ഫിറോസ്, പാലക്കാട്
ഫിറോസ് ഏതു തസ്തികയിലാണ് ഇപ്പോള്‍ ജോലിചെയ്യുന്നതെന്ന് ചോദ്യത്തിലില്ല.
കെ.എസ്.ഇ.ബിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമയുള്ളവര്‍ക്ക് അസിസ്റ്റന്‍റ് എന്‍ജിനീയറായി പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഇലക്ട്രോണിക്സില്‍ ത്രിവത്സര ഡിപ്ളോമയുള്ളവരെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമയുള്ളവരോടൊപ്പം പ്രമോഷന് പരിഗണിക്കുന്നുണ്ട്.

പി.എസ്.സി സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം,
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.