Posted On
date_range Updated On
date_range പൊലീസ് പരീക്ഷയെഴുതിയത് 5.25 ലക്ഷം പേർ
തിരുവനന്തപുരം: സിവിൽ പൊലീസ് ഒാഫിസർ, വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിൽ മാറ്റിെവച്ച പരീക്ഷ ഞായറാഴ്ച നടന്നു. 2203 കേന്ദ്രങ്ങളിൽ 5.25 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഏറ്റവുംകൂടുതൽ പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിലായിരുന്നു; 415. ജില്ലയിൽ 1,00,154 പേർ പരീക്ഷ എഴുതി.
ഏറ്റവുംകുറവ് കാസർകോട്ട്; 58 കേന്ദ്രം. 15,716 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. രണ്ടു തസ്തികക്കും 6,56,058 പേർ അപേക്ഷ നൽകിയിരുന്നെങ്കിലും 1,30,706 പേർ കൺഫർമേഷൻ നൽകിയില്ല. ബാക്കി 5,25,352 പേർക്കാണ് പി.എസ്.സി സൗകര്യം ഒരുക്കിയത്. മേയ് 26ന് നടത്താനിരുന്ന പരീക്ഷയാണ് നിപ ബാധയെ തുടർന്ന് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.