ഇന്‍റര്‍വ്യൂ
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്, കാറ്റഗറി നമ്പര്‍ 12/2012) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂലൈ രണ്ട്, മൂന്ന്, എട്ട്, ഒമ്പത്, 10, 22, 23, 24 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് അവരുടെ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
സാമൂഹികനീതി വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്, കാറ്റഗറി നമ്പര്‍ 412/2011) തസ്തികയുടെ ഇന്‍റര്‍വ്യൂ ജൂലൈ ഒന്നുമുതല്‍ മൂന്നുവരെ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫിസില്‍ നടത്തും.
അര്‍ഹതാ നിര്‍ണയപട്ടിക
2013 ജൂലൈ ഒമ്പതിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ റീഡര്‍/ സ്പോട്ട് ബില്ലറായി നിയമിക്കാന്‍ 2014 ഡിസംബര്‍ നാലിന് നടന്ന അര്‍ഹതാ നിര്‍ണയ പരീക്ഷയുടെ അര്‍ഹതാ നിര്‍ണയപട്ടിക വെബ്സൈറ്റില്‍.
പ്രമാണങ്ങള്‍ അപ് ലോഡ് ചെയ്യണം
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് തസ്തികയിലേക്ക് നടത്തിയ ഒ.എം.ആര്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ പ്രമാണങ്ങള്‍ ഒ.ടി.ആര്‍ പ്രൊഫൈലില്‍ ജൂലൈ നാലിന് മുമ്പ് അപ്ലോഡ് ചെയ്യണം.
ഒറ്റത്തവണ വെരിഫിക്കേഷന്‍
പാലക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 534/2013) തസ്തികയുടെ കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച 269 ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒറ്റത്തവണ വെരിഫിക്കേഷന്‍ പി.എസ്.സി പാലക്കാട് ജില്ലാ ഓഫിസില്‍ ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, ഒമ്പത്, 10 തീയതികളില്‍ നടത്തും.
കേരള സ്റ്റേറ്റ് പ്ളാനിങ് ബോര്‍ഡില്‍ പ്രോഗ്രാമര്‍ (കാറ്റഗറി നമ്പര്‍ 410/2014) തസ്തികയുടെ അപേക്ഷകര്‍ ഗസറ്റ് വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ച പ്രകാരമുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ നാലിനകം അണ്ടര്‍ സെക്രട്ടറി 2, ജി.ആര്‍. 2എ, കേരള പബ്ളിക് സര്‍വിസ് കമീഷന്‍, പട്ടം, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ യൂസര്‍ ഐ.ഡി രേഖപ്പെടുത്തണം. യൂസര്‍ ഐ.ഡി രേഖപ്പെടുത്താത്തവ സ്വീകരിക്കില്ല.
മുനിസിപ്പല്‍ സെക്രട്ടറി പരീക്ഷ
നഗരകാര്യ വകുപ്പില്‍ മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് III (കാറ്റഗറി നം. 625/2014, 626/2014, 627/2014), ഗ്രാമവികസന വകുപ്പില്‍ സെക്രട്ടറി, ബ്ളോക് പഞ്ചായത്ത് (കാറ്റഗറി നം. 629/2014) തസ്തികകളിലേക്ക് ജൂലൈ നാലിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഉദ്യോഗാര്‍ഥികള്‍ ഉച്ചക്ക് 1.30ന് മുമ്പ് പരീക്ഷകേന്ദ്രങ്ങളില്‍ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.