ഇന്‍റര്‍വ്യൂ

തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 602/2012 പ്രകാരം  മോട്ടോര്‍ വാഹനവകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം) തസ്തികയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന, ഇന്‍റര്‍വ്യൂ എന്നിവ സെപ്റ്റംബര്‍ 11ന് രാവിലെ 9.30 മുതല്‍ പിഎസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, ഐഡന്‍റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഹാജരാകണം. ആഗസ്റ്റ് 31വരെ മെമ്മോ ലഭിക്കാത്തവര്‍ ആസ്ഥാന ഓഫിസുമായി ബന്ധപ്പെടണം.  

കാറ്റഗറി നമ്പര്‍ 615/2012 പ്രകാരം ആയുര്‍വേദ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ.-ഹിന്ദു നാടാര്‍) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ നാലിന് ആസ്ഥാന ഓഫിസില്‍ നടത്തും. സെപ്റ്റംബര്‍ രണ്ടു വരെ അറിയിപ്പ് ലഭിക്കാത്തവര്‍ തിരുവനന്തപുരം ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.  
കാറ്റഗറിനമ്പര്‍ 33/2014 എന്‍.സി.എ-എല്‍.സി./എ.ഐ, കാറ്റഗറി നമ്പര്‍ 34/2014 എന്‍.സി.എ.-മുസ്ലിം എന്നിവ പ്രകാരം ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (വിഷ) തസ്തികയുടെ ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ നാലിന് ആസ്ഥാന ഓഫിസില്‍ നടത്തും. ഇന്‍റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍  ആസ്ഥാന ഓഫിസുമായി ബന്ധപ്പെടണം.  (ഫോണ്‍ 0471 2546439).

കാറ്റഗറി നമ്പര്‍ 71/2012 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഇംഗ്ളീഷ് ജൂനിയര്‍ (എന്‍.സി.എ-മുസ്ലിം) തസ്തികയുടെ ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ മൂന്നിന് ഉച്ചക്ക് 12.30 മുതല്‍ ആസ്ഥാന ഓഫിസില്‍ നടത്തും. ഇന്‍റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. അറിയിപ്പ് ലഭിക്കാത്തവര്‍ ആസ്ഥാന ഓഫിസുമായി ബന്ധപ്പെടണം.

എഴുത്തുപരീക്ഷ
ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍/ഹെഡ് സര്‍വേയര്‍മാര്‍ക്കായി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒഴികെയുള്ള എഴുത്തുപരീക്ഷകള്‍ സെപ്റ്റംബര്‍ 17,18,19 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് റീജ്യനുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ്, ഐഡന്‍റിഫിക്കേഷന്‍ ടിക്കറ്റ് എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സ്ഥലംമാറ്റം/ട്രെയിനിങ് എന്നീ കാരണങ്ങളാല്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമായതിനുശേഷം ബന്ധപ്പെട്ട ഉത്തരവ് സഹിതം സെപ്റ്റംബര്‍ എട്ടിനകം ജോയന്‍റ് സെക്രട്ടറി, ഡിപ്പാര്‍ട്ട്മെന്‍റല്‍ പരീക്ഷാ വിഭാഗം, കെ.പി.എസ്.സി,  പട്ടം.പി.ഒ. തിരുവനന്തപുരം^4 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.