ഡൽഹിയിൽ അനിശ്ചിതകാല സമരവുമായി സിവിൽ സർവീസ് ഉദ്യോഗാർഥികൾ; ആവശ്യം ഇതാണ്​

ന്യൂഡൽഹി: യു.പി.എസ്​.സിയുടെ സിവിൽ സർവീസ്​ പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ ശനിയാഴ്​ച ജന്തർ മന്ദറിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. പരീക്ഷ എഴുതാൻ ഒരവസരം കൂടി നൽകണമെന്നാണ് സമരക്കാരു​െട​ ആവശ്യം.

കോവിഡ്​ മഹാമാരി തയാറെടുപ്പിനെ ബാധിച്ചതിനാൽ ഒരവസരം കൂടി നൽകണ​മെന്നാണ്​ ഉദ്യോഗാർഥികൾ പറയ​ുന്നത്​. ഇൗ ആവശ്യം ഉന്നയിച്ച്​ അഭിഷേക്​ ആനന്ദ്​ സിൻഹയെന്ന ഉദ്യോഗാർഥി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

'നിരവധി ഉദ്യോഗാർഥികൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ചിലർക്ക്​ ​ൈവറസ്​ബാധയേറ്റ്​ തങ്ങളുടെ ഉറ്റവരെ നഷ്​ടപ്പെട്ടു. അവർക്ക്​ അത്തരം സാഹചര്യത്തിൽ പഠിക്കാൻ സാധിച്ചിട്ടില്ല' -സിൻഹ പറഞ്ഞു. കോവിഡ്​ കാലത്ത്​ രാപകൽ സേവനമനുഷ്​ഠിച്ച നിരവധി ഡോക്​ടർമാരും സിവിൽ സർവീസിന്​ തയാറെടുക്കുന്നതായും അവർക്കും പഠിക്കാൻ സാധിച്ചിട്ടില്ലെന്നും സിൻഹ ഓർമിപ്പിക്കുന്നു.

എന്നാൽ സർക്കാറിനാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയെന്നും അതിനാൽ അവർക്ക്​ വിടുന്നുവെന്നായിരുന്നു സുപ്രീം കോടതി ഹരജിയിൽ വിധി പറഞ്ഞത്​. തങ്ങളുടെ ആവശ്യം ന്യായമാണെന്ന്​ കോടതി അംഗീകരിച്ചിട്ടുണ്ടെങ്കിലും സർക്കാറിന്‍റെ ഭാഗത്ത്​ നിന്ന്​ അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ്​ പഠിതാക്കൾ സമരത്തിന്‍റെ മാർഗത്തിലേക്ക്​ തിരിഞ്ഞത്​.


Tags:    
News Summary - UPSC Civil Services aspirants indefinite strike at Delhi their demand is this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.