43 തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്​റ്റൻറ് പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ (ഡ്രഗ്സ്​ സ്​റ്റാൻഡേർഡൈസേഷൻ യൂനിറ്റ്) റിസർച് ഓഫിസർ (കെമിസ്​ട്രി/ബയോകെമിസ്​ട്രി), ലീഗൽ മെേട്രാളജിയിൽ സീനിയർ ഇൻസ്​പെക്ടർ (പട്ടികജാതി-വർഗം) എന്നിവയടക്കം 43 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ആദിവാസി യുവതീ യുവാക്കൾക്ക് ഒ.എം.ആർ പരീക്ഷ ഒഴിവാക്കി വനിത പൊലീസ്​ കോൺസ്​റ്റബിൾ (പട്ടികവർഗം), പൊലീസ്​ കോൺസ്​റ്റബിൾ (പട്ടികവർഗം) തസ്തികയിലേക്ക് കായികപരീക്ഷ നടത്തും.

വിജയിക്കുന്നവരെ അഭിമുഖ പരീക്ഷ നടത്തി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. മൂന്ന് ജില്ലകളിലായി വനിതകൾക്ക് 35ഉം പുരുഷന്മാർക്ക് 90ഉം ഒഴിവാണ് റിപ്പോർട്ട് ചെയ്തത്.

ചെയർമാനടക്കം ഏഴ് കമീഷൻ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് മുതിർന്ന അംഗം ലോപ്പസ് മാത്യുവിെൻറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഗൂഗിൾ മീറ്റ് വഴി പങ്കെടുത്തു.

Tags:    
News Summary - kerala psc notification in 43 posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.