ന്യൂഡൽഹി: മാസ്റ്റേഴ്സ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) കോഴ്സിെൻറ കാലാവധി മൂന്നുവർഷത്തിൽനിന്ന് രണ്ടുവർഷമാക്കി കുറച്ചു. 2020-21 അക്കാദമിക വർഷം മുതലാണ് കോഴ്സ് കാലാവധി കുറക്കൽ പ്രാബല്യത്തിൽ വരുക. ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2019 ഡിസംബറിൽ ചേർന്ന യു.ജി.സി യോഗമാണ് കാലാവധി കുറക്കാൻ തീരുമാനിച്ചത്. ബി.സി.എ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം, പ്ലസ് ടു/ ബിരുദതലത്തിൽ മാത്തമാറ്റിക്സ് പഠിച്ച് ബി.എസ്സി, ബി.കോം, ബി.എ എന്നിവയിലൊന്നാണ് യോഗ്യത. യോഗ്യതാ പരീക്ഷയിൽ 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി.
കേരളത്തിലെ സർവകലാശാലകളിൽ എം.സി.എ രണ്ടുവർഷ കോഴ്സ് ആണെങ്കിലും എൻ.ഐ.ടികളിലും പല കേന്ദ്ര സർവകലാശാലകളിലും മൂന്നുവർഷമാണ് കോഴ്സ്. ഇതാണ് ഇപ്പോൾ രണ്ടുവർഷമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.