ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള അന്വേഷണ പുരോഗതി പാർലമെന്‍ററി സമിതിക്ക് മുമ്പാകെ വിശദീകരിച്ച് സി.ബി.ഐ മേധാവി പ്രവീൺ സൂദ്. അറസ്റ്റിലായവരുടെ വിവരങ്ങളും മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളും സി.ബി.ഐ തലവൻ വിവരിച്ചു.
രാജ്യസഭ എം.പിയും കോൺഗ്രസ് നേതാവുമായ ദിഗ്‍ വിജയ് സിങ് അധ്യക്ഷനായ വിദ്യാഭ്യാസ പാർലമെന്ററി സമിതി വിളിച്ചുചേർത്ത യോഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് പുറമെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി, എൻ.ടി.എ ഡയറക്‌ടർ ജനറൽ അഭിഷേക് സിങ്, ദേശീയ മെഡിക്കൽ കമീഷൻ ചെയർമാൻ അഭിജാത് ചന്ദ്രകാന്ത് ഷേട്ട് എന്നിവരും പങ്കെടുത്തു.
ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് യു.ജി പുനഃപരീക്ഷ സുതാര്യമായി, കുഴപ്പങ്ങളൊന്നുമില്ലാതെ നടക്കുമെന്ന് സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ് സമിതിക്ക് മുമ്പാകെ അവർ അറിയിച്ചു. പരീക്ഷ നീതിപൂർവകമായി നടത്തുന്നതിന് എടുത്തിട്ടുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിവരിച്ചു.
മെഡിക്കൽ പ്രവേശനത്തിനുള്ള സീറ്റ് ക്രമീകരണം കൃത്യമായിരിക്കണമെന്നും വിദ്യാർഥികളുടെ കൗൺസലിങ് യഥാസമയം നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.