Posted On
date_range Updated On
date_range ജൂണ്‍ 15 നകം ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് കെ. രാധാകൃഷ്ണന്‍
തിരുവനന്തപുരം : ഈ അദ്ധ്യയന വർഷം ജൂണ്‍ 15 നകം അർഹരായ എല്ലാ പട്ടികജാതി-വർഗ ഒ.ഇ.സി. വിദ്യാർഥികള്‍ക്കും ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവന്‍ പട്ടികജാതി-വർഗ, ഒ.ഇ.സി. വിഭാഗം വിദ്യാഥികള്‍ക്കും ലംപ്സം ഗ്രാന്റ് വിതരണം നടത്തുന്നതിനായി 64 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
ലപ്സം ഗ്രാന്റിന് അര്‍ഹരായ വിദ്യാർഥികളുടെ വിവരങ്ങള്‍ ഇ-ഗ്രാന്റ് പോര്‍ട്ടലില്‍ ജൂണ്‍ 10നകം അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദേശം സ്കൂള്‍ മേധാവികള്‍ക്ക് നല്‍കി. ജൂണ്‍ 15നകം ഗ്രാന്റ് വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.