ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) 2026 ജനുവരിയിൽ നടത്താനിരിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സി.എ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് icai.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
നവംബര്‍ 16 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വൈകിയതിന് അധിക ഫീ അടക്കം അപേക്ഷ അയക്കാനുള്ള സമയം നവംബര്‍ 19 ആണ്. ഇന്ത്യയിലും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം നവംബര്‍ 20 മുതല്‍ 22 വരെയാണ്.
പരീക്ഷക്രമം ഇങ്ങനെ
നവംബര്‍ 16ന് ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വൈകിയതിനുള്ള ഫീ ആയ 600-രൂപ കൂടി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഫൗണ്ടേഷൻ പേപ്പർ ഒന്നും രണ്ടും ഉച്ചതിരിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും, പേപ്പർ മൂന്നും നാലും ഉച്ച തിരിഞ്ഞ് രണ്ടുമുതൽ വൈകീട്ട് നാലുവരെയും നടക്കും. ഇന്റർമീഡിയറ്റ്, ഫൈനൽ പേപ്പറുകൾ (പേപ്പർ ആറ് ഒഴികെ) ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും, ഫൈനൽ പേപ്പർ ആറും പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (INTT–AT) പേപ്പറുകളും ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെയും നടക്കും. ഐ.ആർ.എം ടെക്നിക്കൽ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് നടക്കുക.
ഫൗണ്ടേഷൻ പേപ്പറുകൾ മൂന്നും നാലും പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് പേപ്പറുകൾ ഒഴികെയുള്ള എല്ലാ പേപ്പറുകളും പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഉച്ചക്ക് 1:45 മുതൽ രണ്ടുവരെ 15 മിനിറ്റ് മുൻകൂട്ടി വായിക്കാൻ അനുവാദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.