Posted On
date_range Updated On
date_range മെഡിക്കൽ പ്രവേശനം: സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട്: മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംരംഭമായ ഡോപ അക്കാദമി മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഡിസംബർ അഞ്ച്, ആറ്, ഏഴ് തിയതികളിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.
മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിലെ സാധ്യതകളെ കുറിച്ച് അറിയുവാനും ആരോഗ്യ രംഗത്തെ അടുത്തറിയുവാനും സഹായകമാകുന്ന തരത്തിലാണ് വെബിനാർ സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചും വെബിനാർ ചർച്ചകൾക്ക് വഴിയൊരുക്കും.
വിവിധ സാമൂഹ്യ മേഖലകളിലെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ -9645602200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.