എം.ബി.എ ഉൾപ്പെടെ മാനേജ്മെൻറ് പി.ജി കോഴ്സിലേക്കുള്ള അംഗീകൃത അഡ്മിഷൻ ടെസ്റ്റുകളിലൊന്നായ ‘സേവ്യർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (XAT 2018) ജനുവരി ഏഴ് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1.35 വരെ നടക്കും.
ജാംഷഡ്പുരിലെ എക്സ്.എൽ.ആർ.െഎ ആണ് ഇന്ത്യക്കകത്തും പുറത്തുമായി ഇൗ കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ പരീക്ഷ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, ചെന്നൈ, മംഗളൂരു, ബംഗളൂരു, ഗോവ, വിശാഖപട്ടണം, ഹൈദരാബാദ്, പുണെ, മുംബൈ, ലഖ്േനാ, നോയിഡ, ഭോപാൽ, അഹ്മദാബാദ്, അലഹബാദ്, ഗുവാഹതി, പട്ന, കാൺപുർ, റാഞ്ചി, ഡൽഹി, കൊൽക്കത്ത, ദുബൈ, കാഠ്മണ്ഡു എന്നിവ പരീക്ഷകേന്ദ്രങ്ങളിൽപെടും.
രജിസ്ട്രേഷൻ ഫീസ്: എക്സാറ്റ് 2018നുള്ള രജിസ്ട്രേഷൻ ഫീസ് 1650 രൂപയാണ്. എക്സ്.എൽ.ആർ.െഎയുടെ മാനേജ്മെൻറ് പി.ജി പ്രോഗ്രാമുകളിൽ പ്രവേശനമാഗ്രഹിക്കുന്നവർ 300 രൂപകൂടി നൽകണം. ഒാൺലൈൻ ബാങ്കിങ്ങിലൂടെയോ െക്രഡിറ്റ്, െഡബിറ്റ് കാർഡ് മുഖാന്തരമോ ഫീസ് അടക്കാം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്കും 2018 ജൂൺ 10നകം ഫൈനൽ ഡിഗ്രി പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവർക്കും ‘എക്സാറ്റ് 2018’ൽ പെങ്കടുക്കാം. ഇതിലേക്കുള്ള രജിസ്ട്രേഷൻ www.xatonline.in എന്ന വെബ്സൈറ്റിലൂടെ നടത്താം. 2017 നവംബർ 30 വരെ ഒാൺലൈനായി അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റിലുണ്ട്.
പരീക്ഷ: എക്സാറ്റ് ഒാൺലൈൻ പരീക്ഷയിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ഇംഗ്ലീഷ് ലാംേഗ്വജ് ആൻഡ് ലോജിക്കൽ റീസണിങ്, ഡിസിഷൻ മേക്കിങ്, ജനറൽ നോളജ്, ഉപന്യാസമെഴുത്ത് എന്നിങ്ങനെ വിവിധ സെഷനുകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് ചോദ്യങ്ങളുണ്ടാവും. അഡ്മിറ്റ് കാർഡ് 2017 ഡിസംബർ 20 മുതൽ ഡൗൺലോഡ് ചെയ്യാം. ജനുവരി 31ന് വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തും. എക്സാറ്റ് സ്കോർ കാർഡ് പരീക്ഷാർഥികൾക്ക് ലഭ്യമാക്കും.
ജാംഷഡ്പുരിലെ നേവിയർ സ്കൂൾ ഒാഫ് മാനേജ്മെൻറ് ഉൾപ്പെടെ 150ഒാളം ബിസിനസ് സ്കൂളുകൾ മാനേജ്മെൻറ് പി.ജി, ഫെലോ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് എക്സാറ്റ് സ്കോർ പരിഗണിക്കും. അഡ്മിഷൻ നൽകുന്ന എക്സാറ്റ് അസോസിയേറ്റ് സ്ഥാപനങ്ങളുടെ ലിസ്റ്റ് www.xatonline.in\XAT -_associates.html\ എന്ന വെബ്സൈറ്റ് ലിങ്കിലുണ്ട്. പ്രമുഖ സ്ഥാപനങ്ങളായ സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ഭുവനേശ്വർ, എസ്.പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ആൻഡ് റിസർച് മുംബൈ, മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്യൂണിക്കേഷൻസ് അഹ്മദാബാദ്, കെ.ജെ. സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് സ്റ്റഡീസ് ആൻഡ് റിസർച് മുംബൈ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫോറസ്റ്റ് മാനേജ്മെൻറ് ഭോപാൽ, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ മാനേജ്മെൻറ് ആനന്ദ് (ഇർമ), വി.െഎ.ടി ബിസിനസ് സ്കൂൾ വെല്ലൂർ, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ചെന്നൈ മുതലായവ ഇതിൽപെടും.
എക്സാറ്റ് 2018 അഭിമുഖീകരിക്കുന്നതോെടാപ്പം പ്രവേശനമാഗ്രഹിക്കുന്ന അതത് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാനേജ്മെൻറ് പി.ജി അഡ്മിഷനായി നിർദേശാനുസരണം പ്രത്യേകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ
www.xatonline.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.