ന്യൂഡൽഹി: യു.ജി.സി നെറ്റ് 2024 പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കും. യു.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാൻ സാധിക്കും. നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ജനുവരി 31ന് യു.ജി.സി പുറത്തുവിട്ടിരുന്നു. ഉത്തരസൂചികയിൽ പരാതികൾ നൽകാൻ ഫെബ്രുവരി മൂന്നുവരെ സമയവും നൽകി.
കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ ആകാനും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും യു.ജി.സി നെറ്റ് അനിവാര്യമാണ്. ജനുവരി മൂന്നു മുതൽ ജനുവരി 27 വരെയാണ് യു.ജി.സി നെറ്റ് പരീക്ഷ നടന്നത്. ഫലമറിയാനുള്ള വെബ്സൈറ്റ്: ugcnet.nta.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.