യു.ജി.സി നെറ്റ്​; പരീക്ഷ തീയതിയിൽ മാറ്റം, പുതുക്കിയ ഷെഡ്യൂൾ അറിയാം

ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റി​െൻറ പുതുക്കിയ ഷെഡ്യൂൾ നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഒക്​ടോബർ ആറ്​, ഏഴ്​, എട്ട്​ തീയതികളിലും ഒക്​ടോബർ 17മുതൽ 19വരെയുമായിരിക്കും പരീക്ഷ. രണ്ടുഘട്ടങ്ങളിലായാണ്​ പരീക്ഷ നടത്തുക.

ഒക്​ടോബർ പത്തിന്​ മറ്റു ചില പരീക്ഷകൾ നടക്കുന്നതിനാൽ ഉ​ദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ്​ പരീക്ഷ തീയതിയിലെ മാറ്റം. നേരത്തേ ഒക്​ടോബർ ആറുമുതൽ 11 വരെ പരീക്ഷ നടത്താനായിരുന്നു എൻ.ടി.എയുടെ തീരുമാനം.

സെപ്​റ്റംബർ അഞ്ചുവരെയാണ്​ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്യാൻ അവസരം. രാവിലെ ഒമ്പതുമുതൽ 12 മണിവരെയും രണ്ടാം ഷിഫ്​റ്റ്​ മൂന്നുമുതൽ ആറുമണി വരെയും നടക്കും. കൂടുതൽ വിവരങ്ങൾ ugcnet.nta.nic.in, www.nta.ac.in എന്നീ വെബ്​സൈറ്റുകളിൽ ലഭിക്കും.

Tags:    
News Summary - UGC NET Exam 2021 dates revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.