പ്രതീകാത്മക ചിത്രം

യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: യു.ജി.സി 2024 ഡിസംബർ സെഷൻ നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാം. 5,158 പേർ ജൂനിയർ റിസർച്ച് ഫെ​ലോഷിപ്പും (ജെ.ആർ.എഫ്) അസിസ്റ്റന്റ് പ്രഫസർ യോഗ്യതയും നേടി. 48,161 പേർ അസിസ്റ്റന്റ് പ്രഫസറിനു മാത്രമുള്ള യോഗ്യതയും നേടി. 1,14,445 പേർ പി.എച്ച്ഡിക്ക് മാത്രമുള്ള യോഗ്യതയും നേടി.

ജനുവരി മൂന്ന് മുതൽ 27 വരെയായിരുന്നു നെറ്റ് പരീക്ഷ നടന്നത്. 8,49,166 പേർ രജിസ്റ്റർ ചെയ്തതിൽ 6,49,490 പേർ പരീക്ഷയെഴുതി.

നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് യു.ജി.സി നെറ്റ് ആൻസർ കീ ഡിസംബർ 2024 അല്ലെങ്കിൽ റിസൽറ്റിനുള്ള ലിങ്കിലോ കയറി നോക്കി ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും നൽകി സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്താൽ ഫലം മനസിലാക്കാം.

85 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടന്നത്. ഒമ്പത് ദിവസങ്ങളിലായി 16ഷിഫ്റ്റുകളിൽ 266നഗരങ്ങളിലെ 558 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 2025 ജനുവരി മൂന്ന്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 16,21, 27 തീയതികളിലായിരുന്നു പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://ugcnet.nta.ac.in/

Tags:    
News Summary - UGC NET 2024 December Result Declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.