Posted On
date_range Updated On
date_range യു.ജി.സി നെറ്റ് പരീക്ഷ മേയ് രണ്ടുമുതൽ
ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റ് 2021 മേയ് രണ്ടുമുതൽ നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുക.
ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, സർവകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റൻ് പ്രഫസർ എന്നീ യോഗ്യതകളിലേക്കാണ് നെറ്റ് പരിഗണിക്കുക.
മേയ് രണ്ട് മുതൽ മേയ് 17 വരെയുള്ള ദിവസങ്ങളിലാകും പരീക്ഷയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാകും പരീക്ഷ.
പരീക്ഷാർഥികൾക്ക് ugcnet.nta.nic.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി രണ്ടുമുതൽ മാർച്ച് രണ്ടുവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി. അപേക്ഷ ഫീസും ഇക്കാലയളവിൽ അടക്കാം. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.