തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രേവശന പരീക്ഷയായ നീറ്റ് - യു.ജി സെപ്റ്റംബർ അഞ്ചിന് നടത്താൻ തീരുമാനിച്ചെന്ന പ്രചാരണങ്ങൾ നിഷേധിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി. വ്യാജ പ്രചാരണങ്ങളിൽ വിദ്യാർഥികളും രക്ഷാകർത്താക്കളും കരുതിയിരിക്കണമെന്ന് എൻ.ടി.എ വ്യക്തമാക്കി.
പരീക്ഷ തീയതി തീരുമാനിക്കാനുള്ള കൂടിയാലോചനകൾ നടത്തിവരികയാണെന്നും ഒൗദ്യോഗിക വിവരങ്ങൾക്ക് www.nta.ac.in, https://ntaneet.nic.in എന്നിവ സന്ദർശിക്കണമെന്നും എൻ.ടി.എ പരീക്ഷ സീനിയർ ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.