നീറ്റ് പി.ജി സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയിൽ തന്നെ നടത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: 2021 വർഷത്തെ നീറ്റ് പി.ജി സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയിൽ (2020) തന്നെ നടത്തുമെന്ന് കേന്ദ്ര സർക്കാർ. പരീക്ഷയിൽ അവസാന നിമിഷം മാറ്റം വരുത്തിയതിനെതിരെ പി.ജി വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

പുതുക്കിയ പരീക്ഷ രീതി 2022-23 അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

പരീക്ഷാ നടത്തിപ്പിൽ അവസാന നിമിഷം മാറ്റം വരുത്തിയതിനെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. ചെറുപ്പക്കാരും ഊർജസ്വലരുമായ ഡോക്ടർമാരെ അധികാര കളിയിലെ ഫുട്ബാളായി കാണരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതി വിമർശനത്തിന് പിന്നാലെയാണ് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സർക്കാർ നിലപാട് അറിയിച്ചത്.

Tags:    
News Summary - The 2021 NEET-PG Superspeciality exam will be held in accordance with the older pattern -government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.