എസ്.എസ്.എൽ.സി ഫലം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ബു​ധ​നാ​ഴ്‌​ച വൈ​കീ​ട്ട്‌ മൂ​ന്നി​ന്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ ചേം​ബ​റി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം വൈ​കീ​ട്ട്‌ നാ​ലോ​ടെ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും PRD Live മൊ​ബൈ​ൽ ആ​പ്പി​ലും ഫ​ലം ല​ഭ്യ​മാ​കും.

ടി.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി, എ.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. കൈ​റ്റി​ന്റെ ‘സ​ഫ​ലം 2024’ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഫ​ല​മ​റി​യാം. റി​സ​ൽ​ട്ട്‌ അ​നാ​ലി​സി​സ്‌ എ​ന്ന ലി​ങ്ക്‌ വ​ഴി ലോ​ഗി​ൻ ചെ​യ്യാ​തെ ത​ന്നെ റി​സ​ൽ​ട്ട്‌ ല​ഭി​ക്കും. 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്‌. ക​ഴി​ഞ്ഞ വ​ർ​ഷം 99.7 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ ഉ​ണ്ടാ​യ​ത്‌.

Tags:    
News Summary - SSLC Result Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.