എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം; 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം ആണ് എസ്.എസ്.എൽ.സി വിജയം. കഴിഞ്ഞ തവണ 99.26 ആയിരുന്നു വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.  ഫലം ഓൺലൈനായി താഴെ പറയുന്ന വെബ്സൈറ്റുകൾ വഴി പരിശോധിക്കാം. https://www.prd.kerala.gov.in   https://www.results.kerala.gov.in https://www.examresults.kerala.gov.in https://www.pareekshabhavan.kerala.gov.in https://www.results.kite.kerala.gov.in https://www.sslcexam.kerala.gov.in

2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.ഗൾഫ് സെന്ററുകളിൽ 528 പേർ പരീക്ഷയെഴുതി. അതിൽ 504 പേർ വിജയിച്ചു. ലക്ഷദ്വീപ് സെന്ററുകളിൽ പരീക്ഷയെഴുതിയ 289 വിദ്യാർഥികളിൽ 283 പേർ വിജയിച്ചു

Full View

ഇത്തവണ 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 44,363 ​വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചത്.

ചരിത്രമെഴുതി പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകൾ; റവന്യൂ ജില്ലകളിൽ കണ്ണൂർ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലെ ഉ​യ​ർ​ന്ന വി​ജ​യം ആ​വ​ർ​ത്തി​ച്ച്​ ക​ണ്ണൂ​ർ. 99.94 ശ​ത​മാ​ന​മാ​ണ്​ ജി​ല്ല​യി​ലെ വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 22​ പേ​ർ മാ​ത്ര​മാ​ണ്​ ക​ണ്ണൂ​രി​ൽ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്​. ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 34,997 പേ​രി​ൽ 34,995 പേ​രും വി​ജ​യി​ച്ചു. 99.92 ശ​ത​മാ​നം വി​ജ​യം നേ​ടി​യ എ​റ​ണാ​കു​ള​മാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ മ​ല​പ്പു​​റം ജി​ല്ല​യി​ൽ 99.82 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ പാ​ലാ, മൂ​വാ​റ്റു​പു​ഴ എ​ന്നി​വ നൂ​റ്​ ശ​ത​മാ​നം വി​ജ​യം നേ​ടി. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യു​ടെ ച​രി​ത്ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ൾ സ​മ്പൂ​ർ​ണ വി​ജ​യം നേ​ടു​ന്ന​തും ആ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ തോ​ൽ​വി​യി​ലാ​ണ്​ പാ​ലാ​യ്ക്ക്​ 100​ ശ​ത​മാ​നം വി​ജ​യം ന​ഷ്​​ട​മാ​യ​ത്. പാ​ല​യി​ൽ ഇ​ത്ത​വ​ണ 3172ഉം ​മൂ​വാ​റ്റു​പു​ഴ​യി​ൽ 3562ഉം ​പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച​ത്.

പുനർമൂല്യനിർണയത്തിന്​ അപേക്ഷ ഇന്ന്​ മുതൽ 24 വരെ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി/ എ​സ്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​​ഐ) / ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​​ഐ), എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ ഈ ​മാ​സം 24ന്​ ​വൈ​കീ​ട്ട്​ നാ​ല്​ വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് https://sslcexam.kerala.gov.in, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി​ക്ക് http://thslcexam.kerala.gov.in, എ​സ്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​​ഐ) ക്ക് http://sslchiexam.kerala.gov.in, ​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​​ഐ)​ക്ക് http://thslchiexam.kerala.gov.in, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി​ക്ക് http://ahslcexam.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ​യാ​ണ്​ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.

81 താൽക്കാലിക ബാച്ചുകൾ തുടരും

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ച​വ​രു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്ത്​ 4,65,141 സീ​റ്റു​ണ്ടെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ക​ഴി​ഞ്ഞ വ​ർ​ഷം അ​നു​വ​ദി​ച്ച 81 പ്ല​സ്​ വ​ൺ താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ ഇ​ത്ത​വ​ണ​യും തു​ട​രും. പ്ല​സ് വ​ണ്ണി​ന് ബാ​ച്ചൊ​ന്നി​ന് 50 കു​ട്ടി​ക​ളെ​ന്ന ക​ണ​ക്കി​ൽ 3,60,692 സീ​റ്റു​ക​ളാ​ണു​ള്ള​ത്. വി.​എ​ച്ച്.​എ​സ്.​ഇ​യി​ലെ 33,030 ഉം ​പോ​ളി​ടെ​ക്നി​ക്കി​ലെ 9,990 ഉം ​ഐ.​ടി.​​ഐ​യി​ലെ 61,429 സീ​റ്റു​ക​ളും ചേ​ർ​ത്ത് 4,65,141 സീ​റ്റു​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Full View

Tags:    
News Summary - SSLC resualt announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.