എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ൽ ആ​ഘോ​ഷ​ത്തി​ൽ (ചിത്രം: ബൈ​ജു കൊ​ടു​വ​ള്ളി)

എസ്​.എസ്​.എൽ.സി പരീക്ഷ പൂർത്തിയായി, മൂല്യനിർണയം മേയ്​ 12 മുതൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയായി. ഒന്നാം ഭാഷ പാർട്ട് രണ്ടായിരുന്നു അവസാന ദിവസത്തെ പരീക്ഷ. മൂല്യനിർണയം മേയ് 12ന് തുടങ്ങി 27ന് അവസാനിക്കുന്ന രീതിയിൽ 14 ദിവസത്തേക്കാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സമയത്ത് അധ്യാപക പരിശീലനം നടക്കുന്നത് ക്യാമ്പ് നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

ജൂൺ രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കും. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മേയ് മൂന്ന് മുതൽ 11 വരെയായി നടത്താനാണ് നിർദേശം. ഉത്തരസൂചിക പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള സ്കീം ഫൈനലൈസേഷൻ ശനിയാഴ്ച തുടങ്ങും. നാല് ദിവസം കൊണ്ട് ഇത് പൂർത്തിയാക്കും. 

Tags:    
News Summary - SSLC Exam Completed, Valuation From 12th May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.