സ്റ്റാഫ് സെലക്ഷൻ കമീഷൻ ആഗസ്റ്റ് അഞ്ചു മുതൽ 24 വരെ നടത്തുന്ന ടയർ I കൈമ്പൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് പാലിക്കേണ്ട നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ഷൂസ് ധരിക്കരുതെന്നും പകരം തുറന്ന ചെരുപ്പുകൾ ധരിക്കണമെന്നും നിർദേശമുണ്ട്. പരീക്ഷാഹാളിലേക്ക് ബാഗും മൊബൈൽ ഫോണും കൊണ്ടുപോകാൻ പാടില്ല. വാച്ച്, പുസ്തകങ്ങൾ, പേന, കടലാസു കഷ്ണങ്ങൾ, മാഗസിനുകൾ, സ്കാനർ, കാൽക്കുലേറ്റർ, ബ്ലൂടൂത് ഉപകരണങ്ങൾ, െപൻ/ബട്ടൻഹോർ കാമറ, പെൻഡ്രൈവ് പോലുള്ള സ്റ്റോേറജ് ഉപകരണങ്ങൾ എന്നിവയൊന്നും കൈവശം വെക്കാൻ പാടില്ല. ഉദ്യോഗാർഥികൾക്ക് അനുവദിക്കുന്ന കമ്പ്യൂട്ടിെൻറ സ്ക്രീനിൽ ഇലക്ട്രോണിക് വാച്ച് ഉണ്ടായിരിക്കും. റഫ് വർകിനുള്ള പേനയും പേപ്പറും പരീക്ഷാഹാളിൽനിന്ന് നൽകും.
ശിരോവസ്ത്രം, ലോഹനിർമിതമായ മോതിരം, കമ്മൽ, ബ്രേസ്ലെറ്റ്, മാല, മൂക്കുത്തി, നെക്ക്ലൈസ്, പതക്കം, സാരിപ്പിൻ, മുടിപ്പിൻ, ഹെയർബ്രാൻഡ്, മുഴുക്കൈയുള്ളതും വലിയ ബട്ടനുകളുള്ളതുമായ വസ്ത്രങ്ങൾ എന്നിവയൊന്നും ധരിക്കരുത്.
നിരോധിതവസ്തുക്കൾ കൈവശം വെക്കുന്നത് ഉദ്യോഗാർഥിയുടെ അവസരം നഷ്ടമാകാനും മൂന്ന് വർഷത്തേക്ക് കമീഷൻ നടത്തുന്ന പരീക്ഷകളിൽ പെങ്കടുക്കുന്നത് തടയാനും കാരണമാകും. 10 മുതൽ 11 വരെ, 1.15 മുതൽ 2.15 വരെ, 4.15 മുതൽ 5.15 വരെ എന്നിങ്ങനെ മൂന്ന് ബാച്ചുകളിലായാണ് പരീക്ഷ. 100 ചോദ്യങ്ങളും 200 മാർക്കുമാണുള്ളത്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് 0.50. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും മൂന്ന് ഫോേട്ടായും സഹിതമാണ് പരീക്ഷക്കെത്തേണ്ടത്. അഡ്മിറ്റ് കാർഡ് http://ssc.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. നിർദേശങ്ങൾക്ക് http://ssc.nic.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.