പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20ഓടെ -മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: എസ്.എസ്.എൽ.സി ഫലം ജൂൺ 15ഓടെയും ഹയർ സെക്കൻഡറി ഫലം ജൂൺ 20 ഓടെയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2022-23 അധ്യയനവര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂനിഫോമിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ പരിഗണിച്ച് നേരത്തേ നിശ്ചയിച്ച എൻ.എസ്.എസ് ക്യാമ്പുകൾ മാറ്റിവെച്ചതായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്കൂള്‍ വിഭാഗത്തിൽ ഒന്ന് മുതല്‍ ഏഴുവരെ ക്ലാസിൽ പഠിക്കുന്നവർക്കും എയ്ഡഡ് സ്കൂള്‍ വിഭാഗത്തിൽ എല്‍.പി ക്ലാസുകാർക്കും സൗജന്യ കൈത്തറി യൂനിഫോം നൽകും.

3,712 സര്‍ക്കാര്‍ സ്കൂളുകളിലും 3,365 എയ്ഡഡ് സ്കൂളുകളിലും അടക്കം ആകെ 7,077 സ്കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂനിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. ഈവർഷം 120 കോടി രൂപയാണ് കൈത്തറി യൂനിഫോം പദ്ധതിക്കായി ചെലവഴിക്കുന്നത്.

സൗ​ജ​ന്യ കൈ​ത്ത​റി സ്കൂ​ൾ യൂ​നി​ഫോ​മി​ന്‍റെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം കോഴിക്കോട് ന​ട​ക്കാ​വ് ജി.​വി.​ജി.​എ​ച്ച്.​എ​സ് സ്‌​കൂ​ളി​ല്‍ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നിർവഹിക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന പ്രവർത്തനങ്ങളാണ് പാഠപുസ്തക അച്ചടിയും യൂനിഫോം വിതരണവും. കോവിഡ് പരിമിതിക്കുള്ളിലും അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ പാഠപുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്യാൻ തുടങ്ങി എന്നത് വലിയ നേട്ടമാണ് -മന്ത്രി പറഞ്ഞു.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. രേഖ, വാർഡ് കൗൺസിലർ അൽഫോൻസ മാത്യു, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.പി. മിനി, പ്രിൻസിപ്പൽ കെ. ബാബു, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷ് സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നന്ദിയും പറഞ്ഞു.

Tags:    
News Summary - Plus Two results by June 20 - Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.