തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം മേയ് 22ന് പ്രഖ്യാപിക്കും. നേരത്തേ മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. അതാണിപ്പോൾ മേയ് 22നേക്ക് മാറ്റിയിരിക്കുന്നത്. മേയ് 22ന് ഉച്ചക്ക് ശേഷം മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുക.
വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in, dhsekerala.gov.in, അല്ലെങ്കിൽ keralaresults.nic.in എന്നിവയിൽ നിന്ന് ഫലമറിയാം.
4,44,707 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തത്. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിര്‍ണയം തുടരുകയാണ്. ഒന്നാം വർഷ പരീക്ഷയുടെ ഫലം ജൂണിലായിരിക്കും പ്രഖ്യാപിക്കുക. 4,13,581 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.