പ്ലസ്​ വൺ പരീക്ഷ: കോവിഡ്​ ബാധിതർ പരീക്ഷ എഴുതാൻ മുൻകൂട്ടി അറിയിക്കണം

തിരുവനന്തപുരം: കോവിഡ്​ പോസിറ്റിവായവർ പ്ലസ്​ വൺ പരീക്ഷക്ക്​ ഹാജരാകുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ മുൻകൂട്ടി വിവരമറിയിക്കണമെന്ന്​ പരീക്ഷ സെക്രട്ടറിയുടെ സർക്കുലർ.

പരീക്ഷ എഴുതുന്ന വിദ്യാർഥിക്കും ഇൻവിജിലേറ്റർക്ക​ും പി.പി.ഇ കിറ്റ്​ ലഭ്യമാക്കാൻ ചീഫ്​ സൂപ്രണ്ട്​ നടപടി സ്വീകരിക്കണം. ക്ലാസ്​മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പരീക്ഷ ഹാൾ, ഫർണിച്ചർ, സ്​കൂൾ പരിസരം തുടങ്ങിയവ സെപ്​റ്റംബർ നാലിനുമുമ്പ്​ അണുമുക്തമാക്കണം.

പരീക്ഷ ദിവസങ്ങളിൽ ഹാളിലെ ഫർണിച്ചർ അണുമുക്തമാക്കണം. വിദ്യാർഥികൾക്ക്​ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ.

കവാടത്തിൽ സാനിറ്റൈസർ, തെർമൽ സ്​കാനർ എന്നിവ നിർബന്ധമാണ്​. കോവിഡ്​ ചികിത്സ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്​കൂളുകളിൽ പരീക്ഷ നടത്താൻ കഴിയില്ലെങ്കിൽ അടുത്തുള്ള മറ്റ്​ സ്​കൂളുകൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും പരീക്ഷ സെക്രട്ടറി നിർദേശം നൽകി. ​

Tags:    
News Summary - Plus One Exam: covid positive candidates should be informed in advance to appear for exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.