സിവിൽ സർവിസ്​ പരീക്ഷ നാലിനുതന്നെ; മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കോവിഡ്​ 19​െൻറ പശ്ചാത്തലത്തിൽ സിവിൽ സർവിസ്​ പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പരീക്ഷ ഒക്​ടോബർ നാലിനുതന്നെ നടക്കും.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സിവിൽ സർവിസ്​ പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദേശിച്ചു. ​ഈ വർഷത്തോടെ പ്രായപരിധി അവസാനിക്കുന്ന പരീക്ഷാർഥികൾക്ക്​ പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ പ്രായപരിധിയിൽ ഇളവു നൽകണമെന്ന ആവശ്യം പരിശോധിച്ച്​ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.

കോവിഡ്​ പടരുന്ന സാഹചര്യത്തിലും ചില സംസ്​ഥാനങ്ങളിലെ വെള്ള​െപ്പാക്കവും കണക്കിലെടുത്ത്​ സിവിൽ സർവിസ്​ പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക്​ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെ​ട്ട്​ 20 പരീക്ഷാർഥികൾ സമർപ്പിച്ച ഹരജിയാണ്​ തള്ളിയത്​.

കോവിഡ്​ പശ്ചാത്തലത്തിൽ മേയ്​ 31ന്​ നടത്താനിരുന്ന പരീക്ഷ ഒക്​ടോബർ നാലിലേക്ക്​ മാറ്റുകയായിരുന്നു. സിവിൽ സർവിസ്​ പരീക്ഷ ഇനി മാറ്റിവെക്കാൻ സാധിക്കില്ലെന്നും പരീക്ഷ മാറ്റിയാൽ ഈ വർഷം നടത്തേണ്ട മറ്റു പരീക്ഷകളുടെ സമയക്രമത്തെ ബാധിക്കുമെന്നും​ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പത്തുലക്ഷത്തിലധികം പേരാണ്​ സിവിൽ സർവിസ്​ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.