നീറ്റ് യു.ജി; 14 വിദേശ നഗരങ്ങളിൽ പരീക്ഷ നടത്തും

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി പരീക്ഷക്ക് 14 വിദേശ നഗരങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). ഈ മാസം ആദ്യം വിജ്ഞാപനം ചെയ്ത പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങളെക്കുറിച്ച് പരാമർശം ഇല്ലാത്തതിനെ തുടർന്ന് നിരവധി പരാതികളാണ് എൻ.ടി.എക്ക് ലഭിച്ചത്. ഇതേ തുടർന്നാണ് വിദേശ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചത്.

ദുബായ്, അബുദാബി, ഷാർജ, കുവൈറ്റ് സിറ്റി, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, ലാഗോസ്, മനാമ, മസ്കത്ത്, റിയാദ്, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. ഇന്ത്യയിൽ 554 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.

ഇന്ത്യയിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത വിദേശത്ത് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തിരുത്തൽ നടത്താൻ അവസരം ഉണ്ടാകും.

എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്‌.സി (എച്ച്) നഴ്സിങ് കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പ്രവേശന പരീക്ഷയാണ് നീറ്റ്-യുജി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9. പരീക്ഷയുടെ ഫലം ജൂൺ 14 ന് പ്രഖ്യാപിക്കും.

Tags:    
News Summary - NEET-UG: NTA decides to conduct medical entrance at centres in 14 foreign cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.