നീറ്റ്​ പരീക്ഷ കേന്ദ്രം മാറാൻ 31വരെ സമയം

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന യോഗ്യത പരീക്ഷയായ ‘നീറ്റ്’  എഴുതുന്നതിന് പരീക്ഷ കേന്ദ്രം പുതുക്കി നൽകാൻ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ കൂടുതൽ സാവകാശം അനുവദിച്ചു. പരീക്ഷ കേന്ദ്രം മാറണമെന്നുള്ളവർക്ക് ഇൗമാസം 31 വരെ വെബ്സൈറ്റിൽ അതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. കേരളത്തിൽ തൃശൂരും കണ്ണൂരും അടക്കം 23 പുതിയ പരീക്ഷ കേന്ദ്രങ്ങൾ കൂടി അനുവദിച്ച സാഹചര്യത്തിലാണ് സാവകാശം.
Tags:    
News Summary - neet exam centre wiil change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.