നീറ്റ് യു.ജി 2022 -അപേക്ഷ തീയതി നീട്ടി

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി -2022 അപേക്ഷ തീയതി ​നീട്ടി. മേയ് 15, രാത്രി 9 മണി വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നേരത്തേ മേയ് ആറുവരെയായിരുന്നു അപേക്ഷ അയക്കാനുള്ള തീയതി.

മേയ് 15 രാത്രി 11.50 വരെ ഓൺലൈനായി ഫീസടക്കാം. യോഗ്യതയുള്ള വിദ്യാർഥികൾക്ക് neet.nta.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 1600 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ -ഇ.ഡബ്ല്യൂ.എസ്/ഒ.ബി.സി -എൻ.സി.എൽ വിഭാഗത്തിന് 1500 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി ഉൾപ്പെടയുള്ള മറ്റു വിഭാഗങ്ങൾക്ക് 900 രൂപയുമാണ് ഫീസ്.


മൂന്നുമണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷ. രാജ്യത്തെ 543 നഗരങ്ങളിലും ഇന്ത്യക്കുപുറത്ത് 14 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുക. 13 ഭാഷകളിൽ പരീക്ഷ എഴുതാം. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു എന്നീ ഭാഷകളിൽ പരീക്ഷയെഴുതാനാണ് അവസരം.

Tags:    
News Summary - NEET 2022 registration deadline extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.