ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിൽ 2018 ജനുവരിയിൽ ആരംഭിക്കുന്ന നോട്ടിക്കൽ സയൻസ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ദേശീയതലത്തിൽ 2017 ഡിസംബർ 16ന് ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെ നടക്കും. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ രജിസ്ട്രേഷൻ 2017 നവംബർ 24നകം നടത്തണം. ഷിപ്പിങ് കമ്പനികൾ സ്പോൺസർ ചെയ്യുന്നവർക്കാണ് അവസരം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദം ഉള്ളവർക്ക് അേപക്ഷിക്കാം.
പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. പ്രായം 15.1.2018ൽ 17 വയസ്സ് തികയണം. 25 വയസ്സ് കവിയാനും പാടില്ല. നല്ല കാഴ്ചശക്തിയും മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസും ഉള്ളവരാകണം.
രജിസ്ട്രേഷൻ ഫീസ് 1000 രൂപ. പട്ടികജാതി-വർഗക്കാർക്ക് 700 രൂപ മതി. അപേക്ഷ ഒാൺലൈനായി സമർപ്പിക്കാം. നിർദേശങ്ങൾ http:/117.239.245.229/imu/cet/student/home എന്ന ലിങ്കിലുണ്ട്.
കൊച്ചി, ചെന്നൈ, മുംബൈ, വിശാഖപട്ടണം, ന്യൂഡൽഹി, കൊൽക്കത്ത എന്നിവയാണ് ടെസ്റ്റ് സെൻററുകൾ.
കൊച്ചിയിൽ ഇന്ത്യൻ മാരിടൈം വാഴ്സിറ്റിയുടെ കാമ്പസിലാണ് (വെലിങ്ടൺ െഎലൻഡ്) പരീക്ഷ നടത്തുക.
ആകെ 520 സീറ്റുകളിലേക്കാണ് ഇൗ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് http://117.239.245.229/imu/cet/student/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.