എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷകേന്ദ്രം

മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.കോം./എം.എസ് സി. (2018 അഡ്മിഷൻ - റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ, പരിക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന സെന്ററിൽ നിന്നും വാങ്ങി അനുവദിച്ച പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതണം. ഹാൾടിക്കറ്റുകൾ ഇന്നുമുതൽ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ നിന്നും വാങ്ങാം.


പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് രണ്ടുവരെയും, 525 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലുവരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും മൂന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി - ദ്വിവത്സരം) പരീക്ഷകൾ മാർച്ച് അഞ്ചിന് നടക്കും. പിഴയില്ലാതെ ഫെബ്രുവരി 26 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് ഒന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.


ഫെബ്രുവരി 17, 18, 19, 20, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.ബി.എം., ബി.സി.എ., ബി.എസ് സി. പെട്രോകെമിക്കൽസ്, ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ബി.എസ് സി. ഇൻഫർമേഷൻ ടെക്‌നോളജി, ബി.എസ് സി. മൈക്രോബയോളജി, ബി.എസ് സി. ബയോടെക്‌നോളജി, ബി.എസ് സി. അക്വാകൾച്ചർ പരീക്ഷകളുടെ സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം മാർച്ച് 23, 24, 25, 26, 27, 29 തീയതികളിൽ നടക്കും.

പ്രാക്ടിക്കൽ

നാലാം വർഷ ബി.ഫാം. സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) ജനുവരി 2021 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 25 മുതൽ മാർച്ച് ആറുവരെ ഡി.പി.എസ്., സീപാസ്, ചെറുവാണ്ടൂരിലും, ഡി.പി.എസ്., സീപാസ്, പുതുപ്പള്ളിയിലും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി - സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ അപേക്ഷിക്കാം.

2020 ജൂലൈയിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമെന്ററി - പുതിയ സ്‌കീം (2016 അഡ്മിഷൻ), പഴയ സ്‌കീം (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ അപേക്ഷിക്കാം.

യു.ജി.സി.- നെറ്റ്/ജെ.ആർ.എഫ്. പരീക്ഷ പരിശീലനം

മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി. - നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. നേരിട്ട് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 25 പേർക്ക് മാത്രമാണ് അവസരം. വിശദവിവരത്തിന് ഫോൺ: 0481-2731025(പി.ആർ.ഒ/39/295/2021)

വാക് ഇൻ ഇൻറർവ്യൂ - പ്രോഗ്രാമർ

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ മൂക് - ഓർഗാനിങ് ഫാമിംഗ് കോഴ്‌സുമായി ബന്ധപ്പെട്ട് പ്രോഗ്രാമറുടെ (സോഫ്റ്റ് വെയർ ഡെവലപ്പർ) ഒഴിവിലേക്ക് 04.03.2021 നു വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 30000 രൂപ. യോഗ്യത, മറ്റ് വിശദാംശങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

Tags:    
News Summary - mg university exams postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.