Posted On
date_range Updated On
date_range എം.ബി.ബി.എസ്, എം.ഡി പരീക്ഷകൾ പുന:ക്രമീക്രരിച്ചു
തൃശൂർ: മെയ് 17ന് തുടങ്ങാനിരുന്ന മൂന്നാം പ്രഫഷണൽ എം.ബി.ബി.എസ് പാർട്ട് -ഒന്ന് റെഗുലർ/സപ്ലിമെൻററി പരീക്ഷ ജൂൺ ഒന്നിലേക്കും മെയ് 24ന് തുടങ്ങാനിരുന്ന രണ്ടാം പ്രഫഷണൽ എം.ബി.ബി.എസ് റെഗുലർ/സപ്ലിമെൻററി പരീക്ഷ ജൂൺ 15ലേക്കും മാറ്റി പുന:ക്രമീകരിച്ചു. പരീക്ഷക്കുള്ള രജിസ്ട്രേഷൻ വിജ്ഞാപനപ്രകാരമുള്ള തീയതികളിൽതന്നെ പൂർത്തിയാക്കണം.
മെയ് മൂന്ന് മുതൽ നടത്താനിരുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് (എം.ഡി & എം.എസ്) റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂൺ ഒന്നിലേക്കും മെയ് നാല് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ റെഗുലർ/സപ്ലിമെൻററി പരീക്ഷ ജൂൺ രണ്ടിലേക്കും മാറ്റി. പരീക്ഷാ അപേക്ഷ ഇനിയും സമർപ്പിക്കാത്തവർക്ക് ഫൈനോടെ മെയ് 11 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.