തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 61,449 വിദ്യാർഥികൾ. കഴിഞ്ഞ വര്‍ഷം 71,831 പേരായിരുന്നു ഈനേട്ടം കൈവരിച്ചത്. ഇതിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 4,115 പേരാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.
ആകെ 4,27,020 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 4,24,583 പേർ വിജയിച്ചു. വിജയശതമാനം 99.5. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.19 ശതമാനം കുറവാണിത്. 2024ൽ 99.69 ശതമാനമായിരുന്നു വിജയം. കണ്ണൂർ ജില്ലയാണ് വിജയ ശതമാനത്തിൽ മുന്നിൽ. 99.87 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരം- 98.59 ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലകൾ: പാലാ, മാവേലിക്കര (100%). വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങൽ 98.28%.
68 പേരാണ് എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്‍കീം പരീക്ഷ എഴുതിയത്. ഇതിൽ 46 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 67.65 വിജയ ശതമാനം. ആറുപേർ പഴയ സ്‍കീം പ്രകാരമുള്ള പ്രൈവറ്റ് പരീക്ഷ എഴുതിയതിൽ നാലുപേർ ജയിച്ചു. 66.67 വിജയ ശതമാനം.
കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3,072 സെന്ററുകളിലായി 4,27,020 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എസ്.എസ്.എല്‍.സി പ്രൈവറ്റ് വിഭാഗത്തിൽ 74 പേർ പരീക്ഷ എഴുതി. കേരളത്തിലെ 48 സെന്ററുകളിലായി 3,057 വിദ്യാർത്ഥികൾ ടി.എച്ച്.എസ്.എല്‍.സി പരീക്ഷ എഴുതി. കേരള കലാമണ്ഡലത്തിൽ 66 വിദ്യാർത്ഥികൾ എ.എച്ച്.എസ്.എല്‍.സി. പരീക്ഷ എഴുതി.
2,017 കുട്ടികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ്.എടരിക്കോടാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ. ഇവിടെ നാലുപേർ ഒഴികെ 2,013 കുട്ടികൾ വിജയിച്ചു. 99.8 ശതമാനമാണ് വിജയം. ഇതിൽ 299 കുട്ടികൾ ഫുൾ എ പ്ലസ് നേടി.
ഒരുകുട്ടി മാത്രം പരീക്ഷ എഴുതിയ കണ്ണൂർ പേരട്ടയിലെ സെന്റ് ജോസഫ്സ് സ്കൂളാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ.
2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെ പരീക്ഷകൾ നടത്തുകയും ഉത്തരകടലാസുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 72 ക്യാമ്പുകളിലായി ഏപ്രിൽ മാസം 03 മുതൽ 26 വരെയുളള 14 പ്രവർത്തി ദിവസങ്ങൾ കൊണ്ട് പൂർത്തികരിക്കുകയും ചെയ്തു. ആകെ 9,851 അദ്ധ്യാപകരാണ് മൂല്യ നിർണ്ണയത്തിൽ പങ്കാളികളായത്. ഇക്കൊല്ലം വിദ്യാർഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എൽ.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.
ആകെ പരീക്ഷാകേന്ദ്രങ്ങൾ - 7
പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ - 681
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ - 675
വിജയ ശതമാനം 99.12%.
നാല് ഗള്‍ഫ് സെന്ററുകൾ നൂറ് ശതമാനം വിജയം നേടി.
ആകെ പരീക്ഷാകേന്ദ്രങ്ങൾ - 9
പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ - 447
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ- 428.
വിജയ ശതമാനം 95.75%
നാല് സെന്ററുകൾ നൂറ് ശതമാനം വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.