എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ചിന്

തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീം 2021 ആഗസ്റ്റ് 5ന് നടത്താൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും നടത്തിയ ചർച്ചയിലാണ് തീരുമാനം.

ജൂലൈ 21നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.

149438 അപേക്ഷകർ

ഇൗ വർഷത്തെ എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി/ മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിന്​ 1,49,438 ​അപേക്ഷകർ. എൻജിനീയറിങ്​/ ഫാർമസി പ്രവേശന പരീക്ഷക്കായി 1,12,097 പേരാണ്​ അപേക്ഷിച്ചത്​. ഇതിൽ എൻജിനീയറിങ്​ പ്രവേശനത്തിന്​ മാത്രമായി അപേക്ഷിച്ചത് 84,162 പേരാണ്​. ​മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിന്​ 1,13,333 പേരാണ്​ അപേക്ഷിച്ചത്​. ആർക്കിടെക്​ചർ കോഴ്​സുകളിൽ പ്രവേശനത്തിനായി 19,875 പേരും​ അപേക്ഷിച്ചു.

News Summary - keam 2021 exam new date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.