തിരുവനന്തപുരം: ആഗസ്റ്റിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷഭവൻ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 71,941 പേർ പരീക്ഷ എഴുതിയതിൽ 11,517 പേർ കെ-ടെറ്റ് യോഗ്യത പരീക്ഷ വിജയിച്ചു.
കാറ്റഗറി- ഒന്നിൽ 21,006 പേർ പരീക്ഷ എഴുതിയതിൽ 2035 പേർ വിജയിച്ചു. കാറ്റഗറി രണ്ടിൽ 20,539 പേർ പരീക്ഷ എഴുതിയതിൽ 7309 പേർ വിജയിച്ചു. കാറ്റഗറി മൂന്നിൽ 23,442 പേർ പരീക്ഷയെഴുതിയതിൽ 1178 പേർ വിജയിച്ചു. കാറ്റഗറി നാലിൽ 6954 പേർ പരീക്ഷയെഴുതിയതിൽ 995 പേർ വിജയിച്ചു.
എസ്. അശ്വതി, കെ. അഞ്ജലി എന്നിവർ കാറ്റഗറി ഒന്നിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയും എം.വി. വിനീഷ, ടി. ഫാത്തിമ, ടി. സജിത എന്നിവർ കാറ്റഗറി രണ്ടിലും എസ്. കൃഷ്ണപ്രിയ കാറ്റഗറി മൂന്നിലും എസ്. സിന്ധു കാറ്റഗറി നാലിലും 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയും കാഷ് അവാർഡിന് അർഹരായി. പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനക്കായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി അവരവരുടെ പരീക്ഷ കേന്ദ്രം സ്ഥിതിചെയ്യുന്നിടത്തെ ജില്ല ഓഫിസിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.