തിരുവനന്തപുരം: കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ കോളജുകളിലേക്കുമുള്ള എം.ബി.എ 2018 പ്രവേശനത്തിനായി കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഫെബ്രുവരി നാലിന് നടത്തിയ കെ-മാറ്റ് കേരള 2018 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
7052 പേർ പരീക്ഷ എഴുതിയതിൽ അർഹത നേടിയവരുടെ വിവരങ്ങൾ www.asckerala.org യിലും www.kmatkerala.in ലും ലഭ്യമാണ്. വിവേക് (വയലിൽ വീട്, കടപ്പാക്കട നഗർ 21, കടപ്പാക്കട, കൊല്ലം) 720ൽ 443 മാർക്ക് നേടി ഒന്നാംറാങ്കും കരസ്ഥമാക്കി. വൈശാഖ് നായർ (വൈഷ്ണവം, എ.എൽ.ആർ.എ 21, ആലുങ്ങൽ ലാൻഡ്, എളമക്കര, എറണാകുളം) 418 മാർക്കോടെ രണ്ടാംറാങ്കും ഷിെൻറ സ്റ്റാൻലി (എ 38 കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം) 390 മാർക്കോടെ മൂന്നാംറാങ്കും നേടി.
സ്കോർ കാർഡ് ഫെബ്രുവരി 20 മുതൽ ആഗസ്റ്റ് ഒന്നുവരെ www.kmatkerala.in എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് സ്കോർ കാർഡുകൾ ലഭ്യമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.