കേന്ദ്ര സർക്കാറിന് കീഴിലുള്ള പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷനൽ ആൻഡ് റിസർച്ചിെൻറ (ജിപ്മെർ) 2018 -19 വർഷത്തെ പ്രവേശന പരീക്ഷ കലണ്ടർ അക്കാദമിക് ഡീൻ പ്രസിദ്ധപ്പെടുത്തി.
2018 ജൂലൈ സെഷനിൽ ആരംഭിക്കുന്ന എം.ബി.ബി.എസ്, എം.ഡി/ എം.എസ്, ഡി.എം/ എം.സി.എച്ച്/ ഫെലോഷിപ് പ്രോഗ്രാമുകളിലേക്കും 2018 ആഗസ്റ്റിൽ ആരംഭിക്കുന്ന ബി.എസ്സി/ ബി.എ.എസ്.എൽ.പി/ പി.ബി.ഡി/ എം.എസ്സി/ എം.പി.എച്ച്/ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കും 2019 ജനുവരി സെഷനിലേക്കുള്ള എം.ഡി/ എം.എസ്, ഡി.എം/ എം.സി.എച്ച് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശന പരീക്ഷ തീയതികളും ഒാൺലൈൻ രജിസ്ട്രേഷൻ തീയതികളും കൗൺസലിങ് തീയതികളുമൊക്കെ ഇനി പറയുംപ്രകാരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
• എം.ഡി/ എം.എസ്: 2018 ജൂലൈ സെഷൻ. ഒാൺലൈൻ പ്രവേശന പരീക്ഷ മേയ് 13. ഒാൺലൈൻ രജിസ്േട്രഷൻ ഫെബ്രുവരി 28 മുതൽ ഏപ്രിൽ രണ്ടുവരെ. ഫസ്റ്റ് കൗൺസലിങ് ജൂൺ 13ന്. സെക്കൻഡ് കൗൺസലിങ് ജൂലൈ 4ന്. തേർഡ് കൗൺസലിങ് ജൂലൈ 31ന്. ഫൈനൽ കൗൺസലിങ് ആഗസ്റ്റ് 29ന്. അഡ്മിഷൻ പൂർത്തിയാക്കുന്നത് ആഗസ്റ്റ് 31ന്.
•ഡി.എം/ എം.സി.എച്ച്/ഫെലോഷിപ്: 2018 ജൂലൈ സെഷൻ. ഒാൺലൈൻ പ്രവേശന പരീക്ഷ മേയ് 13. ഒാൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 28 മുതൽ ഏപ്രിൽ രണ്ടുവരെ. അഡ്മിഷൻ കൗൺസലിങ് ജൂൺ 15ന്. പ്രവേശനം ആഗസ്റ്റ് 31ന് പൂർത്തിയാക്കും.
•എം.ബി.ബി.എസ്: 2018 ജൂലൈ സെഷൻ. പ്രവേശന പരീക്ഷ ജൂൺ 3. ഒാൺലൈൻ രജിസ്ട്രേഷൻ മാർച്ച് ഏഴുമുതൽ ഏപ്രിൽ 13 വരെ. ഫസ്റ്റ് കൗൺസലിങ് ജൂൺ 27 മുതൽ 29 വരെ. സെക്കൻഡ് കൗൺസലിങ് ജൂലൈ 25ന്. തേർഡ് കൗൺസലിങ് ആഗസ്റ്റ് 20ന്. ഫൈനൽ കൗൺസലിങ് സെപ്റ്റംബർ 28ന്. അഡ്മിഷൻ സെപ്റ്റംബർ 30ന് പൂർത്തിയാക്കും.
•ബി.എസ്സി/ ബി.എ.എസ്.എൽ.പി/ പി.ബി.ഡി/എം.എസ്സി/ എം.പി.എച്ച്/ പിഎച്ച്.ഡി: 2018 ആഗസ്റ്റ് സെഷൻ. പ്രവേശന പരീക്ഷ ജൂൺ 24. ഒാൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 25 മുതൽ മേയ് 25 വരെ. ഫസ്റ്റ് കൗൺസലിങ് ജൂലൈ 16 മുതൽ 20 വരെ. സെക്കൻഡ് കൗൺസലിങ് ആഗസ്റ്റ് 27 മുതൽ 31 വരെ. തേർഡ് കൗൺസലിങ് സെപ്റ്റംബർ 10 മുതൽ 14 വരെ. ഫൈനൽ കൗൺസലിങ് സെപ്റ്റംബർ 28ന്. സെപ്റ്റംബർ 30ന് അഡ്മിഷൻ പൂർത്തിയാക്കും.
•എം.ഡി/ എം.എസ്: 2019 ജനുവരി സെഷൻ: പ്രവേശന പരീക്ഷ 2018 ഡിസംബർ 2. ഒാൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 26 വരെ. ഫസ്റ്റ് കൗൺസലിങ് ഡിസംബർ 19ന്. സെക്കൻഡ് കൗൺസലിങ് 2019 ജനുവരി 9ന്. തേർഡ് കൗൺസലിങ് ജനുവരി 31ന്. ഫൈനൽ കൗൺസലിങ് ഫെബ്രുവരി 25ന്. ഫെബ്രുവരി 28ന് അഡ്മിഷൻ പൂർത്തിയാക്കും.
•ഡി.എം/ എം.സി.എച്ച്: 2019 ജനുവരി സെഷൻ. പ്രവേശന പരീക്ഷ 2018 ഡിസംബർ 2 ഞായറാഴ്ച. ഒാൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 26 വരെ. അഡ്മിഷൻ കൗൺസലിങ് ഡിസംബർ 21ന്. 2019 ഫെബ്രുവരി 28ന് അഡ്മിഷൻ പൂർത്തിയാക്കും.
വിജ്ഞാപനം യഥാസമയം http://www.jipmer.puducherry.gov.in, www.jipmer.edu.in വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.