രാജ്യത്തെ 31 പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ 2018ലെ പിഎച്ച്.ഡി/ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിൽ ഫിസിക്സ്/തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ്/ന്യൂറോ സയൻസസ് മേഖലകളിൽ ഗവേഷണ പഠനത്തിനായുള്ള ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജെസ്റ്റ്-2018) ഫെബ്രുവരി 18ന് രാവിലെ 10 മുതൽ ഉച്ചക്കു ഒന്നുവരെ ദേശീയതലത്തിൽ നടക്കും.
കൊച്ചി, തിരുവനന്തപുരം, ഗോവ, മധുര, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, കാൺപൂർ, മുംബൈ, നാഗ്പൂർ, പുണെ, റൂർക്കി, പാറ്റ്ന, കൊൽക്കത്ത എന്നിവ ടെസ്റ്റ് സെൻററുകളായിരിക്കും.
ഗവേഷണ സ്ഥാപനങ്ങൾ: ഇനി പറയുന്ന സ്ഥാപനങ്ങളിലാണ് ‘ജെസ്റ്റ്-2018’ മെറിറ്റടിസ്ഥാനത്തിൽ ഗവേഷണ പഠനാവസരം.
- ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒബ്സർവേഷനൽ സയൻസസ്, നൈനിറ്റാൽ (www.aries.res.in)
- േബാസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത (www.jcbose.ac.in)
- ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ (http://www.hbni.ac.in/)
- ഹരീഷ്-ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, അലഹബാദ് (www.hri.res.in)
- ഇൻറർനാഷനൽ സെൻറർ ഫോർ തിയററ്റിക്കൽ സയൻസസ് (ടിെഫർ), ബംഗളൂരു (www.icts.res.in)
- ഇന്ദിര ഗാന്ധി സെൻറർ േഫാർ അറ്റോമിക് റിസർച്, കൽപാക്കം (www.igcar.gov.in)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അസ്ട്രോ ഫിസിക്സ്, ബംഗളൂരു (www.iiap.res.in)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ്, ബംഗളൂരു (http://www.iisc.ac.in/)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് -െഎസറുകൾ -ഭോപാൽ (www.iiserb.ac.in), കൊൽക്കത്ത (www.iiserkol.ac.in), മൊഹാലി (www.iisermohali.ac.in), പുെണ (http://www.iiserpune.ac.in), തിരുവനന്തപുരം (www.iisertvm.ac.in)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം (www.iist.ac.in)
- ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാത്തമാറ്റിക്കൽ സയൻസസ്, ചെന്നൈ (www.imsc.res.in)
- ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്സ്, ഭുവനേശ്വർ (www.iopb.res.in)
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്, ഗാന്ധിനഗർ (www.ipr.res.in)
- ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ അസ്ട്രോണമി ആൻറ് അസ്േട്രാ ഫിസിക്സ്, പുണെ (www.iucaa.in)
- ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്, ബംഗളൂരു (www.jncasr.ac.in)
- നാഷനൽ െബ്രയിൻ റിസർച് സെൻറർ, മനേശ്വർ (www.nbrc.ac.in)
- നാഷനൽ സെൻറർ ഫോർ റേഡിയോ അസ്േട്രാ ഫിസിക്സ്, പുണെ (http://www.ncra.tifr.res.in/ncra/main)
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് ഭുവനേശ്വർ (www.niser.ac.in)
- ഫിസിക്കൽ റിസർച് ലബോറട്ടറി, അഹമദാബാദ് (www.prl.res.in)
- രാജാ രാമണ്ണ സെൻറർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി, ഇന്ദോർ (http://www.rrcat.gov.in/)
- രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു (www.rri.res.in)
- സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ന്യൂക്ലിയർ ഫിസിക്സ്, കൊൽക്കത്ത (www.saha.ac.in)
- സത്യേന്ദ്രനാഥ് ബോസ് നാഷനൽ സെൻറർ ഫോർ ബേസിക് സയൻസസ്, കൊൽക്കത്ത (www.bose.res.in)
- സെൻറർ ഫോർ ഇൻറർഡിസിപ്ലിനറി സയൻസസ്, ഹൈദരാബാദ് (https://www.tifrh.res.in/)
- ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച്, മുംബൈ (http://www.tifr.res.in)
- യു.ജി.സി-ഡി.എ.ഇ സി.എസ്.ആർ കൺസോർഷ്യം ഫോർ സയൻറിഫിക് റിസർച് ഇന്ദോർ (www.csr.res.in)
- വേരിയബിൾ എനർജി സൈക്ലോടോൺ സെൻറർ, കൊൽക്കത്ത (http://www.vecc.gov.in)
യോഗ്യത: അക്കാദമിക് മികവോടെ ഫിസിക്സ്/മാത്തമാറ്റിക്സ് വിഷയങ്ങളിലും മറ്റും ബി.എസ്സി ബിരുദമെടുത്തവർക്ക് എം.എസ്സി ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കും ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ് വിഷയങ്ങളിലും മറ്റും എം.എസ്സി/ബി.ഇ/ബി.ടെക്/എം.ടെക് േയാഗ്യത നേടിയവർക്ക് റെഗുലർ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. ഒാരോ സ്ഥാപനത്തിനും ആവശ്യമായ യോഗ്യത മാനദണ്ഡങ്ങൾ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാകും.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/വർഗക്കാർക്ക് 150 രൂപ മതി. അപേക്ഷ
www.jest.org.inൽ ഒാൺലൈനായി 2017 ഡിസംബർ 16വരെ സമർപ്പിക്കാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അഡ്മിറ്റ് കാർഡ് ജനുവരി 25നു ശേഷം ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.