കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ മാറ്റിവെച്ച ജെ.ഇ.ഇ മെയിൻ മൂന്നും നാലും സെഷൻ പരീക്ഷകൾ ജൂലൈ 20 മുതൽ 25 വരെയും ജൂലൈ 27 മുതൽ ആഗസ്​റ്റ്​ രണ്ടുവരെയും നടത്തും. ഏപ്രിൽ സെഷൻ/മൂന്നാമത്​ പരീക്ഷ BE/BTech പേപ്പർ I ലേക്ക്​ മാത്രം. ഇതിൽ പ​ങ്കെടുക്കുന്നതിന്​ ജൂലൈ 8 രാത്രി 9 മണി വരെ രജിസ്​റ്റർ ചെയ്യാം. ഫീസ്​ അടക്കുന്നതിന്​ രാത്രി 11.50 മണി വരെ സമയമുണ്ട്​.

നാലാമത്​/മേയ്​ സെഷൻ പരീക്ഷയിൽ പ​ങ്കെടുക്കുന്നതിന്​ ജൂലൈ 9 മുതൽ 12 വരെ രജിസ്​റ്റർ ചെയ്യാം. ജൂലൈ 12ന്​ രാത്രി 11.50 മണി വരെ ഫീസ്​ സ്വീകരിക്കും. BE/BTech/BArch/B. planning കോഴ്​സ്​ പ്രവേശനത്തിനായുള്ള രണ്ടു​ പേപ്പറുകളും പരീക്ഷയിലുണ്ടാവും.

താൽപര്യമുള്ളവർക്ക്​ ശേഷിച്ച രണ്ട്​ സെഷൻ പരീക്ഷകളിലും പ​ങ്കെടുക്കാവുന്നതാണ്​. ഏപ്രിൽ/മേയ്​ സെഷന്​ നേരത്തേ അപേക്ഷിച്ചിട്ടുള്ളവർക്ക്​ ഓൺലൈൻ അപേക്ഷയിൽ ആവശ്യമുള്ളപക്ഷം മാറ്റങ്ങൾ വരുത്താം. സമയക്കുറവ്​ കാരണം കറക്​ഷൻ വിൻഡോ ഉണ്ടാവില്ല. അതിനാൽ, അപേക്ഷയിൽ വേണ്ട പരിഷ്​കാരം ഇതിനോടൊപ്പം നടത്താവുന്നതാണ്​.

നാഷനൽ ടെസ്​റ്റിങ്​ ഏജൻസി 200ഓളം പരീക്ഷാകേന്ദ്രങ്ങളും വർധിപ്പിച്ചിട്ടുണ്ട്​. 334 നഗരങ്ങളിലായി 828 പരീക്ഷാകേന്ദ്രങ്ങളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത് (നേരത്തേ 232 നഗരങ്ങളിലായി 660 പരീക്ഷാകേന്ദ്രങ്ങളായി പരിമിത​പ്പെടുത്തിയിരുന്നു). സാമൂഹിക അകലം പാലിച്ച്​ പരീക്ഷയെഴുതുന്നതിനാണിത്​.

മാറ്റിവെച്ച പരീക്ഷകൾക്കായി നേരത്തേ ഏഴുലക്ഷത്തോളം വിദ്യാർഥികൾ ഇതിനകം രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. കൂടുതൽ വിവരങ്ങൾ https://jeemain.nta.nic.inൽ ലഭിക്കും.

Tags:    
News Summary - JEE Main Exams from 20th July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.