രാജ്യത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി (െഎ.െഎ.ടികൾ), കേന്ദ്ര ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന മറ്റ് സാേങ്കതികസ്ഥാപനങ്ങൾ മുതലായവ 2018ൽ നടത്തുന്ന ബി.ഇ/ബി.ടെക്/ബി.ആർക്/ബി.പ്ലാനിങ് കോഴ്സുകളിലേക്കുള്ള ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ (ഒാഫ്ലൈൻ പരീക്ഷ) ഏപ്രിൽ എട്ട് ഞായറാഴ്ച നടക്കും. സി.ബി.എസ്.ഇ ആണ് പരീക്ഷ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ പരീക്ഷകേന്ദ്രങ്ങളായിരിക്കും.
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും 2108ൽ യോഗ്യതപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
www.jeemain.nic.in ലൂടെ ഒാൺലൈനായി ഡിസംബർ ഒന്നുമുതൽ 2018 ജനുവരി ഒന്നുവെര അപേക്ഷിക്കാം.
ഒാൾ ഇന്ത്യ റാങ്ക് പരിഗണിച്ച് കൗൺസലിങ്ങിലൂടെയാണ് അഡ്മിഷൻ. െഎ.െഎ.ടികളിൽ അണ്ടർ ഗ്രാജ്വേറ്റ് എൻജിനീയറിങ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പെങ്കടുക്കുന്നതിനും ഇതിൽ ഉയർന്ന റാങ്ക് നേടണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.