ജെഇഇ മെയിൻ 2027: കാറ്റഗറി തെരഞ്ഞെടുക്കുന്നതിൽ എൻടിഎയുടെ മാർഗനിർദേശം

ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ 2027 സെഷൻ ഒന്ന് രജിസ്ട്രേഷനിൽ കാറ്റഗറി തെരഞ്ഞെടുക്കുന്നതിൽ മാർഗനിർദേശവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പൗരത്വത്തിന്റെയും ആധാറിന്റെയും അടിസ്ഥാനത്തിൽ ഏത് വിഭാഗം തെരഞ്ഞെടുക്കണമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.

പിഴയില്ലാതെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്. അപേക്ഷയും വിവര ബുള്ളറ്റിനും ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in ൽ ലഭ്യമാണ്.

കാറ്റഗറി നിശ്ചയിക്കേണ്ടത് ഇങ്ങനെ

  • ആധാർ കാർഡുള്ള ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ നാഷണൽസ് വിഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്. ആധാറുള്ള പ്രവാസി ഇന്ത്യക്കാരും (എൻആർഐ) ഈ വിഭാഗത്തിൽ ഉൾപ്പെടും.
  • വിദേശ പൗരന്മാരും ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉടമകളും ഫോറിൻ നാഷണൽസ് വിഭാഗമാണ് തിരഞ്ഞെടുക്കേണ്ടത്.
  • ഇന്ത്യൻ പാസ്പോർട്ട് ഉണ്ടെങ്കിലും ആധാർ ഇല്ലാത്ത പ്രവാസി ഇന്ത്യക്കാർ ആധാർ ഇല്ലാത്ത എൻആർഐകൾ എന്ന വിഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്.
  • തെരഞ്ഞെടുക്കുന്ന കാറ്റഗറി ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നതായിരിക്കണമെന്ന് എൻടിഎ നിർദേശിച്ചു.

പ്രധാന തീയതികൾ

രജിസ്ട്രേഷൻ: ഒക്ടോബർ 24, 2026

പിഴയില്ലാത്ത അവസാന തീയതി: നവംബർ 22, 2026

പിഴയോടെയുള്ള അപേക്ഷ: നവംബർ 23 മുതൽ 26 വരെ, 2026

അപേക്ഷാ തിരുത്തൽ: നവംബർ 27 മുതൽ 29 വരെ, 2026

പരീക്ഷാ നഗര വിവര സ്ലിപ്പ്: ഡിസംബർ 30, 2026

അഡ്മിറ്റ് കാർഡ്: ജനുവരി 13, 2027

സെഷൻ ഒന്ന് പരീക്ഷ: ജനുവരി 20 മുതൽ 24 വരെയും 28നും, 2027

പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുക. രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് 3 മുതൽ വൈകിട്ട് 6 വരെയുമാണ് പരീക്ഷാ സമയം. ബി.ആർക്, ബി.പ്ലാനിങ് രണ്ടും കൂടി എഴുതുന്നവർക്ക് ഉച്ചക്ക് 12:30 വരെയും വൈകിട്ട് 6:30 വരെയുമാണ് പരീക്ഷ.

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രജിസ്ട്രേഷന് സ്വന്തം ഡിജിലോക്കർ / ജൻപരിചയ് / ഇ-പ്രമാൺ അക്കൗണ്ട് വഴി തന്നെ ലോഗിൻ ചെയ്യണം. ആവശ്യമെങ്കിൽ ഡിജിലോക്കറിലെ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച് പുതുക്കണം (റീ-കെവൈസി).

അപേക്ഷയിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റിലേതുമായി കൃത്യമായി ചേർന്നിരിക്കണം. അന്തിമ സമർപ്പണത്തിന് മുമ്പ് എല്ലാ വിവരങ്ങളും പരിശോധിക്കണമെന്നും എൻടിഎ നിർദേശിച്ചു.

തെറ്റ് പറ്റിയവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം. എന്നാൽ പഴയ ഫീസ് തിരികെ ലഭിക്കില്ല. ഫീസ് അടച്ച് കൺഫർമേഷൻ പേജ് ലഭിച്ച അവസാന അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.

Tags:    
News Summary - JEE Main 2027 Guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.