സിഎസ്ഐആർ-യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നവംബർ ഒമ്പതുവരെ നീട്ടി

ന്യൂഡൽഹി: സിഎസ്ഐആർ-യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി എൻടിഎ. സമൂഹ മാധ്യമമായ എക്സിലൂടെയാണ് എൻടിഎ ഇക്കാര്യം അറിയിച്ചത്. നവംബർ 9 രാത്രി 11.50 വരെ ലേറ്റ് ഫീ ഇല്ലാതെ അപേക്ഷ സമർപ്പിക്കാം.

ഇതുവരെ 2,23,395 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ 1,76,616 പേർ മാത്രമാണ് ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കിയത്. രജിസ്റ്റർ ചെയ്തെങ്കിലും ഫീസ് അടക്കാത്തവർ നവംബർ 9ന് മുൻപ് പേയ്‌മെന്റ് പൂർത്തിയാക്കണമെന്ന് എൻടിഎ നിർദേശിച്ചു. ഫീസ് അടച്ചില്ലെങ്കിൽ അപേക്ഷ പൂർണമായി പരിഗണിക്കില്ല.

അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Tags:    
News Summary - CSIR UGC NET Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.