Posted On
date_range Updated On
date_range ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; രജിത് ഗുപ്ത ഒന്നാമൻ
ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഡൽഹി സോണിലെ രജിത് ഗുപ്തയാണ് ദേശീയ തലത്തിൽ ഒന്നാമതെത്തിയത്. 360 ൽ 332 മാർക്കാണ് രജിത് ഗുപ്തക്ക് ലഭിച്ചത്.
ഖരഗ്പൂർ സോണിലെ ദേവ്ദത്ത മജ്ഹിയാണ് പെൺകുട്ടികളിൽ ദേശീയ തലത്തിൽ ഒന്നാമത്. 360ൽ 312 മാർക്കാണ് ദേവ്ദത്തക്ക് ലഭിച്ചത്.
ആകെ 1,80,422 വിദ്യാർഥികളാണ് മേയ് 18ന് നടന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പേപ്പർ1, പേപ്പർ 2 പരീക്ഷകൾ എഴുതിയത്. അതിൽ 54378 പേർ യോഗ്യത നേടി. പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ 9404 പേർ പെൺകുട്ടിയാണ്.
jeeadv.ac.in എന്ന വെബ്സൈറ്റ് വഴി ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.