ന്യൂഡൽഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാല എൻട്രൻസ് പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നീ വിഭാഗങ്ങളിലായി 126 കോഴ്സുകളിലേക്കാണ് എൻട്രൻസ് പരീക്ഷ നടക്കുന്നത്. ഒക്ടോബർ 10 മുതൽ 13 വരെ രാജ്യത്തിെൻറ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ.
കോഴ്സിെൻറയും എൻട്രൻസ് പരീക്ഷ തീയതിയും http://jmicoe.in/pdf20/university_admission_schedule_2020-21.pdf എന്ന ലിങ്കിൽ ലഭ്യമാണ്. ഡൽഹിയിലെ എൻട്രൻസ് കേന്ദ്രങ്ങൾ സംബന്ധിച്ച് കേന്ദ്രീയ വിദ്യാലയ സൻഗതനുമായി ചർച്ച നടക്കുകയാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ഏതൊക്കെയാണെന്ന് പ്രഖ്യാപിക്കുമെന്നും സർവകലാശാല അറിയിച്ചു. ഡൽഹിക്കു പുറത്തുള്ള കേന്ദ്രങ്ങൾ പ്രോസ്െപക്ടസിൽ ഉൾപ്പെടുത്തിയതുതന്നെയാണ്.
എൻട്രൻസ് പരീക്ഷയുടെ ഏഴു ദിവസം മുമ്പ് മുതൽ www.jmicoe.in സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.