ഐ.ഐ.ടി- ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ; നീറ്റ്​ 26ന്​

ന്യൂഡൽഹി: ഐ.ഐ.ടി- ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ18, 20, 21, 22, 23 തീയതികളിലും നീറ്റ്​ പരീക്ഷ ജൂലൈ 26നും നടക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ്​ പൊഖ്രിയാൽ അറിയിച്ചതാണിക്കാര്യം. 

ജെ.ഇ.ഇ അഡ്വാൻസ്​ പരീക്ഷ ആഗസ്​റ്റിൽ നടക്കും. തീയതി പിന്നീട്​ പ്രഖ്യാപിക്കും. സി.ബി.എസ്​.ഇ പത്ത്​, ഹയർസെക്കൻഡറി ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

പ്രവേശനപരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌.ടി.‌എ) ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടും. വിദ്യാർഥികളുടെ അഡ്‌മിറ്റ്‌ കാർഡുകളും ഉടൻ ലഭ്യമാക്കും. ചില സംസ്ഥാനങ്ങളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷയും പൂർത്തിയായിട്ടില്ല. ലോക്ക്  ഡൗൺ  അവസാനിച്ചതിന് ശേഷം സ്ഥിതിഗതികൾ കണക്കിലെടുത്താവും പരീക്ഷാത്തീയതികൾ പ്രഖ്യാപിക്കുന്നത്.   

Tags:    
News Summary - iit-jee exam july 18 onwards; neet on july 26 -career and education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.