ഐ.ഐ.എം കാറ്റ്​ 2021; രജിസ്​ട്രേഷന്​ ദിവസങ്ങൾ മാത്രം

ന്യൂഡൽഹി: രാജ്യത്തെ 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെന്‍റ്​ നടത്തുന്ന വിവിധ മാനേജ്​മെന്‍റ്​ കോഴ്​സുകളിലേക്കുള്ള കോമൺ അഡ്​മിഷൻ ടെസ്റ്റിന്​ (​IIM CAT2021) അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഐ.ഐ.എം അഹ്​മദാബാദിനാണ്​​ ഇത്തവണ പരീക്ഷ നടത്തിപ്പ് ചുമതല​.

നവംബർ 28നാണ്​ പരീക്ഷ. ​​െഎ.ഐ.എമ്മിൽ രജിസ്റ്റർ ചെയ്ത മറ്റു മാനേജ്​മെന്‍റ്​ ഇൻസ്റ്റിറ്റ്യൂട്ടുകളും എം.ബി.എ ഉൾപ്പെടെ മാനേജ്​മെന്‍റ്​ പി.ജി പ്രോ​ഗ്രാം പ്രവേശനത്തിന്​ 'കാറ്റ്​ 2021' സ്​കോർ ഉപയോഗിക്കും.

'കാറ്റ്​ 2021' വിജ്ഞാപനം www.iimcat.ac.inൽ ലഭ്യമാകും. സെപ്​റ്റംബർ വൈകിട്ട്​ അഞ്ചുമണിവരെയാണ്​ രജിസ്​ട്രേഷന്​ അവസരം. വെബ്​സൈറ്റിലൂടെ യൂസർ ഐ.ഡിയും പാസ്​വേഡും ഉപയോഗിച്ച്​ അപേക്ഷ സമർപ്പിക്കാം.

കേരളത്തിൽ ഏക ഐ.ഐ.എം കോഴിക്കോടാണ്​. അഹ്​മദാബാദ്​, അമൃത്​സർ, ബംഗളൂരു, ബോധ്​ഗയ, കൊൽക്കത്ത, ഇന്തോർ, ജമ്മു, കാഷിപൂർ, ലക്​നൗ, നാഗ്​പൂർ, റായ്​പൂർ, റാഞ്ചി, രോഹ്​തക്​, സമ്പൽപൂർ, ഷില്ലോങ്​​, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്​പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ്​ മറ്റ്​ ഐ.ഐ.എമ്മുകൾ. 

Tags:    
News Summary - IIM CAT 2021 application process to end soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.