അസി. പ്രഫസർ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: നവംബർ രണ്ട് മുതൽ പി.എസ്.സി നടത്താനിരിക്കുന്ന അസിസ്റ്റന്‍റ് പ്രഫസർ പരീക്ഷകൾ കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.


തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പരീക്ഷക്ക് സെന്‍ററുകള്‍. ഉദ്യോഗാർഥികളിൽ കൂടുതലും സത്രീകളാണ്. ഇതര ജില്ലകളിൽ നിന്ന് സെന്‍ററിലെത്താൻ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല.

ഡിസംബറിൽ നടത്തേണ്ട പല പരീക്ഷകളും പി.എസ്.സി മാറ്റിവെച്ചിട്ടുള്ളതായും ഉദ്യോഗാർഥികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.