കുസാറ്റ്: പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന ബി.ടെക് അടക്കമുള്ള എല്ലാ കോഴ്സുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല നടത്തുന്ന പ്രവേശനപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാകും പ്രവേശനം. 
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫെബ്രുവരി 28വരെ.  സര്‍വകലാശാലയുടെ എല്ലാ പോസ്റ്റ് ഗ്രാജ്വേറ്റ്, അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്സുകളിലെയും പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനാണ്.  എം.എസ്സി എന്‍വയണ്‍മെന്‍റല്‍ ടെക്നോളജി, എം.എ ട്രാന്‍സ്ലേഷന്‍ ഇന്‍ ജര്‍മന്‍, റഷ്യന്‍, എം.എ ഹിന്ദി ലാങ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ത്രീ ഇയര്‍ എല്‍എല്‍.ബി (റെഗുലര്‍),  എല്‍എല്‍.എം,  എം.എസ്സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, എം.എഫ്.എസ്സി സീഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ്, എം.എസ്സി മെറ്റീരിയോളജി, എം.എസ്സി ഹൈട്രോ കെമിസ്ട്രി, എം.എസ്സി മറൈന്‍ ബയോളജി, എം.എസ്സി മറൈന്‍ ജിയോളജി, എം.എസ്സി മറൈന്‍ ജിയോഫിസിക്സ്, എം.എസ്സി ഓഷ്യനോഗ്രഫി, എം.എസ്സി കെമിസ്ട്രി, എം.എസ്സി ബയോടെക്നോളജി, എം.എസ്സി മാത്തമാറ്റിക്സ്, എം.എസ്സി ഫിസിക്സ്, എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, എം.എ അപൈ്ളഡ് എക്കണോമിക്സ്, എം.സി.എ, എം.എസ്സി ഇലക്ട്രോണിക് സയന്‍സ്, എം.എസ്സി ഇന്‍സ്ട്രുമെന്‍േറഷന്‍, എം.എസ്സി ബയോപോളിമര്‍ സയന്‍സ്, എം.ബി.എ, എം.വോക് ഇന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, എം.വോക് ഇന്‍ മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷന്‍ ഡെവലപ്മെന്‍റ് എന്നിവയിലേക്കും എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്കും ഓണ്‍ലൈനായി ഫെബ്രുവരി 28വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനിലൂടെ മാര്‍ച്ച് എട്ടുവരെ ഫീസ് നല്‍കാം. 
എന്നാല്‍, എം.ബി.എക്ക് മാത്രം സി-മാറ്റ്  (എ.ഐ.സി.ടി.ഇ), കെ-മാറ്റ് (കേരള), ക്യാറ്റ് (ഐ.ഐ.എം) എന്നീ സ്കോറുകളുടെ അടിസ്ഥാനത്തിലാണ്  പ്രവേശനം.  എം.ബി.എ, എം.ടെക് എന്നീ കോഴ്സുകളിലേക്ക് ഏപ്രില്‍ 21വരെ അപേക്ഷിക്കാം. എം.ഫില്‍, പിഎച്ച്.ഡി ഡിപ്ളോമ കോഴ്സുകള്‍ എന്നിവയുടെ പ്രവേശനത്തിനായി നടത്തുന്ന ഡാറ്റ് പരീക്ഷയുടെ അപേക്ഷഫോറം മാര്‍ച്ച് 15വരെ അതത് ഡിപ്പാര്‍ട്മെന്‍റുകളില്‍ ലഭിക്കും. 
ഓണ്‍ലൈന്‍ പൊതു പ്രവേശനപരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 15മുതല്‍ 30വരെ ഡൗണ്‍ലോഡ് ചെയ്യാം.  വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കും ബി.ടെക് ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പ്രവേശനത്തിനും ഏപ്രില്‍ 29നാകും പരീക്ഷ. ബി.ടെക് കോഴ്സുകള്‍ -എം.എസ്സി പഞ്ചവത്സര കോഴ്സ്, പഞ്ചവത്സര ബി.ബി.എ-എല്‍എല്‍.ബി (ഓണേഴ്സ്),  ബി.കോം, എല്‍എല്‍.ബി ഓണേഴ്സ്, എം.എ ഹിന്ദി, എം.എ ഇക്കണോമിക്സ്, എം.സി.എ ലാറ്ററല്‍ എന്‍ട്രി, എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് എല്‍എല്‍.എം (ഐ.പി/പി.എച്ച്.ഡി, എല്‍എല്‍.എം (ഐ.പി.ആര്‍,-പിഎച്ച്.ഡി) പ്രവേശനപരീക്ഷ ഏപ്രില്‍ 30നുമായിരിക്കും. എം.ടെക്, എം.ഫില്‍, പിഎച്ച്.ഡി, ഡിപ്ളോമകള്‍ എന്നിവക്കായിവകുപ്പുകള്‍ നടത്തുന്ന ‘ഡാറ്റ്’ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക് www.cusat.nic.in/ www.cusat.ac.in. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.