കംബൈന്‍ഡ് ഡിഫന്‍സ് സര്‍വിസ്  പരീക്ഷക്ക് അപേക്ഷിക്കാം

യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 463 ഒഴിവുകളാണുള്ളത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡെറാഡൂണ്‍ (150- 2018 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും), ഇന്ത്യന്‍ നാവിക അക്കാദമി ഏഴിമല (45- 2018 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും), എയര്‍ഫോഴ്സ് അക്കാദമി ഹൈദരാബാദ് (32- 2018 ഫെബ്രുവരിയില്‍ കോഴ്സ് ആരംഭിക്കും), ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ (225-  2018 ഏപ്രിലില്‍ കോഴ്സ് ആരംഭിക്കും), ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ- സ്ത്രീകള്‍ (11- 2018 ഏപ്രിലില്‍ കോഴ്സ് ആരംഭിക്കും) എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുക. 
ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദമാണ് യോഗ്യത. നാവിക അക്കാദമി പ്രവേശത്തിന് അപേക്ഷിക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദം ആവശ്യമാണ്. എയര്‍ ഫോഴ്സ് അക്കാദമി അപേക്ഷകര്‍ക്ക് പ്ളസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി വിഷയമായി പഠിച്ച് ബിരുദം/ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. 
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങളുണ്ടാവുക. 
അപേക്ഷ ഫീസ്: 200 രൂപ. സ്റ്റേറ്റ് ബാങ്ക് / അസോസിയേറ്റഡ് ബാങ്കുകളിലോ പണമായോ ക്രഡിറ്റ്/ ഡെബിറ്റ്/ ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ഫീസ് അടക്കാം. 
അപേക്ഷിക്കേണ്ട വിധം:  www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.  “Part – I/ Part – II Registration” എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് വ്യക്തിവിവരങ്ങള്‍ സമര്‍പ്പിക്കുക. സബ്മിറ്റ് ചെയ്താല്‍ ഐ.ഡിയും പാസ്വേഡും ലഭിക്കും. ഈ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് രണ്ടാം സെക്ഷനിലേക്ക് കടക്കാം. പരീക്ഷകേന്ദ്രവും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം ഒപ്പ്, പാസ്പോര്‍ട്ട് സെസ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യണം. ഫീസ് അടച്ച വിവരങ്ങളും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യാം. അപേക്ഷയുടെ പകര്‍പ്പെടുത്ത് സൂക്ഷിക്കണം. അവസാന തീയതി ഡിസംബര്‍ രണ്ട്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.